മൂവാറ്റുപുഴ: സ്ഥലം മാറ്റിയ ഡ്രൈവര്‍മാര്‍ക്കു പകരം ആളത്തൊത്തതും സ്പെയര്‍ പാര്‍ട്ട്സുകളുടെ കുറവും മൂലം മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പ്രവര്‍ത്തനം താളം തെറ്റി. മധ്യകേരളത്തിലെ പ്രധാന ബസ് സ്റ്റേഷനായ മൂവാറ്റുപുഴ ഡിപ്പോയുടെ പ്രവര്‍ത്തനമാണ് താറുമാറായിരിക്കുന്നത്. ഷെഡ്യൂള്‍ കാന്‍സല്‍ ചെയ്യുന്നതു മൂലം തിരക്കേറിയ എറണാകുളം റൂട്ടിലടക്കം യാത്രാക്ളേശം രൂക്ഷമാണ്. കഴിഞ്ഞ സര്‍ക്കാറിന്‍െറ അവസാന സമയത്താണ് മൂവാറ്റുപുഴ ഡിപ്പോയില്‍നിന്ന് 75 ഡ്രൈവര്‍മാരെ സ്ഥലം മാറ്റിയത്. ഇതില്‍30 പേര്‍ അടുത്തിടെ തിരിച്ചത്തെിയെങ്കിലും 45 പേരുടെ കുറവുമൂലം 25 ശതമാനത്തിലധികം സര്‍വിസുകള്‍ മുടങ്ങിയിരിക്കുകയാണ്. തിരക്കേറിയ മൂവാറ്റുപുഴ ഡിപ്പോയില്‍ 103 ബസുകളാണ് സര്‍വിസ് നടത്തിയിരുന്നത്. ഡ്രൈവര്‍മാരില്ലാതായതോടെ ഇത് എഴുപത്തിയഞ്ചായി കുറഞ്ഞു. ഇതിനുപുറമെ സ്പെയര്‍ പാര്‍ട്സുകളുടെ കുറവുമൂലം സര്‍വിസ് റദ്ദാക്കുന്നതുംകൂടിയായതോടെ പല റൂട്ടുകളിലും യാത്രാക്ളേശം രൂക്ഷമായി. ഇതോടെ കലക്ഷനിലും വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രം സര്‍വിസ് നടത്തുന്ന എറണാകുളം റൂട്ടില്‍ മാത്രം അഞ്ച് ബസുകളുടെ കുറവാണുണ്ടായിരിക്കുന്നത്. നല്ല കലക്ഷന്‍ ലഭിച്ചിരുന്ന അടിവാട്, ആട്ടായം, കുന്നക്കാല്‍, ആവുണ്ട, ആയവന, ആട്ടായം, പായിപ്ര തുടങ്ങിയ ഗ്രാമീണ റൂട്ടുകളിലൂടെ ഓടിച്ചിരുന്ന ബസുകളും കാക്കനാട് വഴി എറണാകുളത്തേക്കുള്ള സര്‍വിസുകളും നിര്‍ത്തലാക്കിയവയില്‍ പെടും. നേരത്തേ 20 മിനിറ്റ് ഇടവിട്ട് എറണാകുളം റൂട്ടില്‍ സര്‍വിസുകളുണ്ടായിരുന്നു. ഇപ്പോള്‍ മണിക്കൂറോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. പ്രശ്നത്തിന് ഉടന്‍ പരിഹാരമാകുമെന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഒന്നും നടന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.