മറുനാടന്‍ തൊഴിലാളികളെ ചൂഷണം ചെയ്ത് നിര്‍മാണമേഖല

പള്ളിക്കര: നിര്‍മാണമേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായി പരാതി. ലേബര്‍ക്യാമ്പുകള്‍ മുതല്‍ തൊഴിലിടങ്ങളിലും ശമ്പളത്തില്‍വരെ ചൂഷണം ചെയ്യുന്നതായാണ് പരാതി. കഴിഞ്ഞദിവസം അമ്പലമുകളില്‍ ഒരു ഇതരസംസ്ഥാന തൊഴിലാളി ചികിത്സക്ക് പണമില്ലാതെ മരിച്ചിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നാടന്‍ തൊഴിലാളികളെ അപേക്ഷിച്ച് കുറഞ്ഞ കൂലിയാണ് നല്‍കുന്നത്. തൊഴിലെടുക്കുന്ന സമയമാകട്ടെ ഏറെയും. പല കമ്പനികളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെയാണ് ജോലി. നാടന്‍ തൊഴിലാളികള്‍ക്കാകട്ടെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ജോലിസമയം. തൊഴില്‍ മേഖലയിലെ വേതന ചൂഷണം അവസാനിപ്പിക്കാന്‍ ശമ്പളം ബാങ്ക് വഴിയാക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ പല കമ്പനിയും തയാറായിട്ടുമില്ല. ജോലിക്ക് കയറ്റിയ ഇടനിലക്കാര്‍ ശമ്പളത്തിന്‍െറ പങ്കുപറ്റുന്നതായും ആരോപണമുണ്ട്. പലപ്പോഴും മാസങ്ങള്‍ കഴിഞ്ഞാണ് ശമ്പളം നല്‍കുന്നത്. ലേബര്‍ക്യാമ്പിലെ ഇവരുടെ താമസവും ദുസ്സഹമാണ്. ഒരുക്യാമ്പില്‍ 700-800 തൊഴിലാളികളാണ് താമസിക്കുന്നത്. പല ലേബര്‍ക്യാമ്പുകളിലും പ്രാഥമികസൗകര്യംപോലുമില്ല. നിവര്‍ന്നുകിടക്കാനോ സാധനങ്ങള്‍ സൂക്ഷിക്കാനോ ഭക്ഷണം പാകംചെയ്യാനോപോലും സൗകര്യവും കുറവാണ്. പലയിടത്തും ദുര്‍ഗന്ധംമൂലം കടന്നുചെല്ലാന്‍പോലും പറ്റാത്ത അവസ്ഥയാണ്. മലേറിയ, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവ പടരുന്നത് പരിസരവാസികളിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഇത്തരം ലേബര്‍ക്യാമ്പുകള്‍ സന്ദര്‍ശിക്കാനോ പ്രതിരോധ നടപടി സ്വീകരിക്കാനോ പലപ്പോഴും തയാറാകില്ളെന്നും ആക്ഷേപമുണ്ട്. മാസങ്ങള്‍ക്കുമുമ്പ് വൃത്തിഹീന രീതിയില്‍ കണ്ടത്തെിയ ഒരുലേബര്‍ ക്യാമ്പ് പരിസരവാസി ഹൈകോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൂട്ടിയിരുന്നു. അമ്പലമേട് മേഖലയില്‍ നൂറുകണക്കിന് ലേബര്‍ക്യാമ്പുകളാണുള്ളത്. തൊഴില്‍ മേഖലയില്‍ വേണ്ടത്ര സുരക്ഷാ സംവിധാനവും ഇവര്‍ക്ക് ഒരുക്കിയിട്ടില്ല. അപകടം പതിവാണെങ്കിലും പലതും പുറംലോകം അറിയാറില്ല. ഇ.എസ്.ഐ, ഇന്‍ഷുറന്‍സ് പരിരക്ഷയൊരുക്കാന്‍ കമ്പനികളോ മറ്റ് കരാറുകാരോ തയാറാകുന്നില്ല. അപകടമോ മരണമോ സംഭവിച്ചാല്‍ പലപ്പോഴും നാട്ടിലത്തെിക്കാന്‍പോലുമുള്ള സാഹചര്യമുണ്ടാവില്ല. തൊഴിലാളി സംഘടനകള്‍ ഇവരുടെ കാര്യത്തില്‍ ഇടപെടാത്തത് ചൂഷണത്തിന്‍െറ ആക്കം കൂട്ടുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.