പുതിയ എക്സ്പ്രസ് ബസ് സര്‍വിസ് ആരംഭിച്ചു

കോതമംഗലം: കോതമംഗലം-തിരുവനന്തപുരം റൂട്ടില്‍ റദ്ദുചെയ്ത സര്‍വിസ് പുനരാരംഭിക്കുന്നതിന് അനുവദിച്ച എക്സ്പ്രസ് ബസ് സര്‍വിസ് ആരംഭിച്ചു. മൂന്നുവര്‍ഷമായി റദ്ദുചെയ്തിരുന്ന സര്‍വിസാണ് പുനരാരംഭിച്ചത്. സര്‍വിസ് പുനരാരംഭിക്കാന്‍ ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് ആന്‍റണി ജോണ്‍ എം.എല്‍.എ നിവേദനം നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് പുതിയ ബസ് അനുവദിച്ചത്. കോതമംഗലം ഡിപ്പോയിലേക്ക് അനുവദിച്ച ബസിന്‍െറ ആദ്യ സര്‍വിസ് ഞായറാഴ്ച രാവിലെ 6.30ന് ആന്‍റണി ജോണ്‍ എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.