കളമശ്ശേരി: ഗതാഗതക്കുരുക്ക് പതിവായ ദേശീയപാതയോരത്തെ സ്ളാബുകള്‍ തകര്‍ന്ന് കാന തുറന്നുകിടക്കുന്നത് സ്ഥാപനങ്ങള്‍ക്കും പൊതുജനത്തിനും ദുരിതമാകുന്നു. ഇടപ്പള്ളി ടോള്‍ ജങ്ഷനിലാണ് അധികൃതരുടെ അവഗണന മൂലം ജനം ദുരിതം പേറുന്നത്. വര്‍ഷങ്ങളായി ദേശീയപാതയോരത്തെ കാനയോട് അധികൃതരുടെ അവഗണന തുടങ്ങിയിട്ട്. മലിനജലം ഒഴുകുന്ന കാനയുടെ പല ഭാഗത്തും സ്ളാബില്ലാതെ തുറന്നുകിടക്കുകയാണ്. ഇതില്‍നിന്ന് കൊതുകും ദുര്‍ഗന്ധവും ഉയരുന്നത് മൂലം കാല്‍നടക്കാരും ഈ ഭാഗത്തെ സ്ഥാപന നടത്തിപ്പുകാരും ഏറെ പ്രയാസം അനുഭവിക്കുന്നു. ഒരു മണിക്കൂര്‍ മഴ പെയ്താല്‍ ഈ ഭാഗത്തെ ദേശീയപാത വെള്ളക്കെട്ടിലാകും. ഓടകളില്‍ മാലിന്യങ്ങള്‍ നിറഞ്ഞതാണ് കാരണം. കാന തുറന്നുകിടന്നാല്‍ ഒഴുക്ക് തടസ്സപ്പെട്ട് വീണ്ടും വെള്ളക്കെട്ടുണ്ടാകുമോയെന്ന ആശങ്കയും പ്രദേശവാസികള്‍ക്കുണ്ട്. വാഹനങ്ങള്‍ റോഡിലൂടെ തിങ്ങിനിറഞ്ഞ് പോകുമ്പോള്‍ സ്ളാബിനുമുകളിലൂടെ നടക്കാന്‍ കഴിയില്ല. കാനയുടെ ദുരവസ്ഥ അറിയുന്ന നഗരസഭയോ പ്രദേശത്തെ കൗണ്‍സിലര്‍മാരോ ഇടപെടുന്നില്ളെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.