ആലുവ: അഖിലേന്ത്യ പണിമുടക്കിന്‍െറ ഭാഗമായി സംയുക്ത തൊഴിലാളി സംഘടനകള്‍ ആലുവ നഗരത്തില്‍ നടത്തിയ പ്രകടനം പാതിവഴിയില്‍ രണ്ടായി പിരിഞ്ഞു. മാധ്യമശ്രദ്ധ കിട്ടാന്‍ കോണ്‍ഗ്രസ്, ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ നടത്തിയ ശ്രമമാണ് പ്രകടനത്തെ രണ്ടാക്കിയത്. ഒരുവിഭാഗം കുട്ടിനേതാക്കള്‍ മുതിര്‍ന്ന നേതാക്കളെ മുന്‍നിരയില്‍ നിന്ന് തള്ളിമാറ്റുകയായിരുന്നു. സി.പി.എം, സി.ഐ.ടി.യു നേതാക്കളാണ് ഇതുമൂലം പിന്നിലായത്. ഇതില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യു, സി.പി.എം സംഘടനകളില്‍പെട്ടവര്‍ പാതിവഴിയില്‍ പ്രത്യേക പ്രകടനവുമായി നീങ്ങി. മാര്‍ക്കറ്റ് പരിസരത്തുനിന്നാണ് സംയുക്ത പ്രകടനം ആരംഭിച്ചത്. എല്ലാ തൊഴിലാളി സംഘടനകളുടെയും നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. കാരോത്തുകുഴി, ഗവ. ആശുപത്രി കവല വഴി പ്രകടനം റെയില്‍വേ സ്റ്റേഷന്‍ സ്ക്വയറില്‍ എത്തിയപ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഈ സമയം മാധ്യമപ്രവര്‍ത്തകര്‍ ഫാട്ടോ എടുക്കുന്നുണ്ടായിരുന്നു. ഇതോടെ മുന്‍നിരയില്‍ മാത്രം അമ്പതോളം പേരായി. പൊതുയോഗത്തിന്‍െറ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന എന്‍.ടി.യു.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍. സദാനന്ദന്‍, സി.ഐ.ടി.യു ഏരിയ പ്രസിഡന്‍റ് എം.ജെ. ടോമി, സെക്രട്ടറി എ.പി. ഉദയകുമാര്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി പി.എം. സഹീര്‍, കെ.എ. രമേശ്, കെ.ഐ. കുഞ്ഞുമോന്‍ എന്നിവരെല്ലാം പിന്നിലേക്ക് തള്ളപ്പെട്ടു. ഇതോടെയാണ് ഒരുവിഭാഗം സി.ഐ.ടി.യുക്കാര്‍ സംയുക്ത പ്രകടനത്തിന് പിന്നില്‍ പ്രത്യേക പ്രകടനമായി നീങ്ങിയത്.എന്നാല്‍, സി.ഐ.ടി.യു ഏരിയ സെക്രട്ടറി എ.പി. ഉദയകുമാറിന്‍െറ നേതൃത്വത്തില്‍ ഒരുവിഭാഗം ആദ്യവസാനം സംയുക്ത പ്രകടനത്തില്‍തന്നെ പങ്കെടുത്തു. പി.എ. അബ്ദുല്‍ കരീം, ഇ.ടി. സേവ്യര്‍, പി.സി. ആന്‍റണി (എ.ഐ.ടി.യു.സി), പി.വി. എല്‍ദോസ്, എം.എം. സാജു, ബാബു കൊല്ലംപറമ്പില്‍, പോളി ഫ്രാന്‍സിസ് (ഐ.എന്‍.ടി.യു.സി) ആര്‍.കെ. സലീം, മീതിയന്‍ പിള്ള, കെ.എ. ജോണ്‍സണ്‍ (എന്‍.ടി.യു.ഐ), കെ.പി. സാല്‍വിന്‍ (എസ്.യു.സി.ഐ) എന്നിവര്‍ സംയുക്ത പ്രകടനത്തിന് നേതൃത്വം നല്‍കി. സി.പി.എം ടൗണ്‍ ലോക്കല്‍ സെക്രട്ടറി പി.എം. സഹീര്‍, കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എ. രമേശ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ബൈജു ജോര്‍ജ്, അബ്ദുല്‍ കരീം എന്നിവരാണ് വേര്‍പിരിഞ്ഞ വിഭാഗത്തിന്‍െറ പ്രകടനത്തിന് നേതൃത്വം നല്‍കിയത്. സംയുക്ത പ്രകടനം പാതിവഴിയില്‍ രണ്ടായി പിരിഞ്ഞിട്ടും സമാപന യോഗം ഒന്നിച്ച് നടത്തി. മാര്‍ക്കറ്റ് കവലയില്‍ നടന്ന യോഗം എന്‍.ടി.യു.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍. സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. അന്‍വര്‍ സാദത്ത് എം.എല്‍.എ, കെ.കെ. ജിന്നാസ്. എ.പി. ഉദയകുമാര്‍, പി.എം. സഹീര്‍, കെ.ജെ. ഡൊമിനിക്, കെ.എം. കുഞ്ഞുമോന്‍, കെ.പി. സാല്‍വിന്‍, കെ.എ. രമേശന്‍, പി.വി. എല്‍ദോസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.