അങ്കമാലി: കാര്‍ണിവല്‍ തിയറ്റര്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍നിന്ന് സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരടക്കം മൂന്നുപേരെ അങ്കമാലി പൊലീസ് പിടികൂടി. തൃശൂര്‍ മേലൂര്‍ പൂലാനി ഞാറ്റുവെട്ടി വീട്ടില്‍ മനോജിനെയും (18) അങ്കമാലി വളവഴി ഭാഗത്തുള്ള പ്രായപൂര്‍ത്തിയാകാത്ത രണ്ട് കൂട്ടാളികളെയുമാണ് അങ്കമാലി സി.ഐ എസ്. മുഹമ്മദ് റിയാസ്, പ്രിന്‍സിപ്പല്‍ എസ്.ഐ പി.എച്ച്. സമീഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. അങ്കമാലി എല്‍.എഫ് ആശുപത്രിക്ക് സമീപം താമസിക്കുന്ന റോബിന്‍െറ സ്കൂട്ടറാണ് ഈ മാസം 14ന് മൂവരും ചേര്‍ന്ന് മോഷ്ടിച്ചത്. കഴിഞ്ഞദിവസം വാഹന പരിശോധനക്കിടെ സ്കൂട്ടറില്‍ മൂന്നുപേര്‍ സഞ്ചരിക്കുന്നത് കണ്ട് പൊലീസ് പിടികൂടി ചോദ്യം ചെയ്തതിനത്തെുടര്‍ന്നാണ് മോഷണം തെളിഞ്ഞത്. എസ്.ഐ കെ.സി. രമേശ്, എ.എസ്.ഐ സുകേശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പ്രഫുല്ലകുമാര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് വില്‍ക്കുന്ന സംഘത്തിലെ കണ്ണിയാണ് മനോജെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ സംഘത്തില്‍ നിന്ന് കഞ്ചാവ് കണ്ടത്തൊനായില്ല. മനോജിനെ അങ്കമാലി ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുട്ടികളെ എറണാകുളം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെയും ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.