പ്രതികള്‍ക്കായി പ്രമുഖര്‍ ഹാജരാകുന്നതില്‍ ദുരൂഹത –ജിഷ ആക്ഷന്‍ കൗണ്‍സില്‍

പെരുമ്പാവൂര്‍: സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ നിരന്തരം അട്ടിമറിക്കുകയാണെന്നും പ്രതികള്‍ക്ക് പ്രമുഖര്‍ ഹാജരാകുന്നതില്‍ ദുരൂഹതയുണ്ടെന്നും ജിഷ ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ജിഷ വധത്തില്‍ കൂട്ടുപ്രതികള്‍ ഉണ്ടെന്ന പ്രതി അമീറുല്‍ ഇസ്ലാമിന്‍െറ ഭാവനാവിലാസം മാത്രമാണെന്ന പൊലീസ് ഭാഷ്യം വിശ്വസനീയമല്ല. ജിഷയെ ക്രൂരമായി വധിക്കാന്‍ കാരണം കുറ്റപത്രത്തില്‍ വ്യക്തമാക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. കേസില്‍ തുടരന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്നും വീഴ്ചകളെ സംബന്ധിച്ച വിജിലന്‍സ് അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് സി.കെ. സെയ്തുമുഹമ്മദാലി അധ്യക്ഷത വഹിച്ചു. നഴ്സസ് ആന്‍ഡ് പാരന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സി.പി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ പള്ളിപ്രം, കെ.വി. ശിവന്‍, സുല്‍ഫിക്കര്‍ അലി, ശിവന്‍ കദളി, സലീം നെടുന്താട് എന്നിവര്‍ സംസാരിച്ചു. ഇരയാകുന്നവര്‍ക്ക് നിയമസഹായം നല്‍കാന്‍ ജസ്റ്റിസ് ഫോര്‍ ഹ്യൂമന്‍ വേദിക്ക് യോഗം രൂപംനല്‍കി. ഫോണ്‍: 9142110220.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.