ആലുവ: നഗരത്തിലൂടെ റൂട്ട് തെറ്റിച്ച് ഓടുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ മനുഷ്യാവകാശ കമീഷനിലും, മോട്ടോര്‍ വാഹന വകുപ്പിലും പരാതി നല്‍കിയ സാമൂഹിക പ്രവര്‍ത്തകന് നേരെ വധഭീഷണി. ആലുവ പ്രിയദര്‍ശിനി റോഡില്‍ തറയില്‍ വീട്ടില്‍ ടി. നാരായണനെയാണ് സ്വകാര്യ ബസ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. തന്‍െറ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ടി. നാരായണന്‍ റൂറല്‍ എസ്.പി പി.എന്‍. ഉണ്ണിരാജന് പരാതി നല്‍കിയിട്ടുണ്ട്. എറണാകുളത്തുനിന്ന് ആലുവ നഗരത്തിലത്തെുന്ന സ്വകാര്യ ബസുകളില്‍ ചിലത് റൂട്ട് തെറ്റിച്ച് ഓടുന്നത് പതിവാണ്. പമ്പ് കവലയില്‍നിന്ന് വണ്‍വേ റൂട്ടിലോടി സീനത്ത് കവലയിലത്തെിയശേഷം റെയില്‍വേ സ്റ്റേഷന്‍ സ്ക്വയറിലേക്ക് പ്രവേശിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, പമ്പ് കവലയില്‍നിന്ന് നേരെ റെയില്‍വെ സ്റ്റേഷന്‍ റോഡിലേക്ക് ചില ബസുകള്‍ റൂട്ട് തെറ്റിച്ച് ഓടുകയാണ്. ഇതിനെതിരെ മോട്ടോര്‍ വാഹന വകുപ്പില്‍ ടി. നാരായണന്‍ മാസങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കിയിരുന്നു. ചില ബസുകളുടെ റൂട്ട് തെറ്റിക്കല്‍ മോട്ടോര്‍ വാഹന വകുപ്പ് കണ്ടത്തെുകയും ചെയ്തിരുന്നു. നാരായണന്‍ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷനെയും സമീപിച്ചിരുന്നു. കുറച്ച് ദിവസമായി ബസില്‍ യാത്ര ചെയ്യുമ്പോഴും, റോഡിലൂടെ നടന്ന് പോകുമ്പോഴും പലരുടെയും ഭീഷണികള്‍ നേരിടുന്നുണ്ടെന്ന് എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ജനമൈത്രി പൊലീസുമായി നിരന്തരം സഹകരിക്കുന്ന വ്യക്തിയെന്ന നിലയില്‍ തന്‍െറ ജീവന് വേണ്ട സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.