എടവനക്കാട്: വൈപ്പിനിലെ ഫയര്‍ഫോഴ്സ് സ്റ്റേഷന്‍െറ പ്രവര്‍ത്തനം അവതാളത്തില്‍. ജീവനക്കാരുടെ അപര്യാപ്തതയും അടിസ്ഥാനസൗകര്യങ്ങളുടെ കുറവുമാണ് പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുന്നത്. മാലിപ്പുറം സ്വതന്ത്ര മൈതാനിക്ക് സമീപമാണ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഉദ്ഘാടനം. വലിയ വാഹനത്തില്‍ വെള്ളം റീഫില്‍ ചെയ്യാന്‍ സ്ഥിര സംവിധാനം ഇല്ല. വലിയ വാഹനം ഉള്‍പ്രദേശങ്ങളിലെ ഇടുങ്ങിയ റോഡുകളില്‍ കയറാത്തതിനാല്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് വല്ലാര്‍പാടത്തെ ഡി.പി വേള്‍ഡില്‍ എത്തണം വെള്ളം നിറക്കാന്‍. മിനിസ്റ്റേഷന്‍െറ ചുമതലയുണ്ടായിരുന്ന എ.എസ്.ടി.ഒ ഗാന്ധിനഗര്‍ സ്റ്റേഷനിലേക്ക് സ്ഥലം മാറിയതിനുശേഷം പുതിയ ആളെ നിയമിച്ചിട്ടില്ല. ഓഫിസ് ഒറ്റമുറി കെട്ടിടത്തിലായതിനാല്‍ ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ മുറി ഇല്ല. ശുചിമറി സൗകര്യം ഇല്ലാത്തതിനാല്‍ സമീപത്തെ പഞ്ചായത്ത് പൊതുശൗചാലയമാണ് ഉപയോഗിക്കുന്നത്. രാത്രി ചുമതലയുള്ള ജീവനക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഫയര്‍ ഫോഴ്സ് മിനിസ്റ്റേഷന്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.