മഞ്ഞപ്രയില്‍ വടിവാള്‍ ആക്രമണം; ഒരാള്‍കൂടി അറസ്റ്റില്‍

കാലടി: മഞ്ഞപ്രയില്‍ ഗുണ്ടാ ആക്രമണത്തില്‍ ഒരാളെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. തുറവൂര്‍ പുല്ലാനി മേനാച്ചേരി വര്‍ഗീസിനെയാണ് (37) സി.ഐ സജി മാര്‍ക്കോസിന്‍െറ നേതൃത്വത്തിലെ പൊലീസ് സംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞ 28ന് മഞ്ഞപ്ര വടക്കുംഭാഗം മാര്‍ക്കറ്റിന് മുന്‍വശത്തെ ബാര്‍ബര്‍ ഷാപ്പിനുമുന്നില്‍ നില്‍ക്കുകയായിരുന്ന കൊടിക്കാട്ട് അജീഷിനെ വടിവാളിന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ടകളും മുഖ്യപ്രതികളായ സോമിക്കും സ്റ്റെലിനുമൊപ്പം ഉണ്ടായിരുന്ന ആളാണ് വര്‍ഗീസ്. മുഖ്യപ്രതികളെ ബൈക്കിലത്തെിച്ച ആളാണ് ഇയാള്‍. കൃത്യത്തിനുശേഷം പ്രതി വേളാങ്കണ്ണിയില്‍ പോയി. നാട്ടില്‍ മടങ്ങി വന്ന പ്രതി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. കാലടി എസ.്ഐ നോബിള്‍ മാനുവല്‍, എ.എസ്.ഐ ഉണ്ണികൃഷ്ണന്‍, ബോസ്, സീനിയര്‍ പൊലീസ് ഓഫിസര്‍മാരായ അബ്ദുസ്സത്താര്‍, ഇക്ബാല്‍, ലാല്‍, ശ്രീകുമാര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. വര്‍ഗീസിനെ കാലടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.