പാലാരിവട്ടം മേല്‍പാലം ഇനി നാടിന്്

കൊച്ചി: ഗതാഗതക്കുരുക്കില്‍ കൊച്ചിക്ക് പിടിവള്ളിയായി ഇനി പാലാരിവട്ടം ഫൈ്ളഓവര്‍. കൊച്ചിയുടെ ദീര്‍ഘകാല ആവശ്യങ്ങളിലൊന്നായ മേല്‍പാലം ബുധനാഴ്ച രാവിലെ 10 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിന് സമര്‍പ്പിച്ചത്്. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നൂറു കണക്കിനാളുകളും പാലാരിവട്ടത്തത്തെി. കൊച്ചിക്ക് പ്രതീക്ഷ നല്‍കുന്ന മേല്‍പാലം ഉദ്ഘാടനം ചെയ്യുന്നതായുള്ള മുഖ്യമന്ത്രിയുടെ വാക്കുകളും ആരവത്തോടെയാണ് കൊച്ചി ഏറ്റെടുത്തത്്. ഫൈ്ളഓവറിന്‍െറ വടക്ക് വശത്തുള്ള അപ്രോച്ച് റോഡിനോട് ചേര്‍ന്ന് സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങുകള്‍ക്കുശേഷം തെക്ക് ഭാഗത്തെ അപ്രോച്ച് റോഡിലത്തെിയാണ് മുഖ്യമന്ത്രി ആദ്യ യാത്ര നടത്തിയത്. നാട മുറിച്ച് ഫൈ്ളഓവര്‍ ഒൗദ്യോഗികമായി തുറന്ന് കൊടുത്തശേഷം സ്വന്തം വാഹനത്തില്‍ മുഖ്യമന്ത്രി ആദ്യ യാത്രികനാവുകയായിരുന്നു. മന്ത്രി ജി. സുധാകരനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങുകള്‍ക്കുശേഷം 12 മണിയോടെയാണ് പാലം ഒൗദ്യോഗികമായി തുറന്നുകൊടുത്തത്. ഫൈ്ളഓവറിലൂടെ ഇടപ്പള്ളി ഭാഗത്തേക്ക് മുഖ്യമന്ത്രിയുടെ വാഹനം നീങ്ങിയതിന് പിന്നാലെ വൈറ്റില ഭാഗത്തേക്ക് മറുവശത്തുനിന്ന് വാഹനങ്ങള്‍ പാഞ്ഞത്തെി. കാറുകളും ആംബുലന്‍സുകളുമടക്കമുള്ള വാഹനങ്ങളും പിന്നാലെ കെ.എസ്.ആര്‍.ടി.സിയടക്കമുള്ള വലിയ വാഹനങ്ങളും പാലത്തിലൂടെ മറുവശത്തത്തെി. ഈ സമയം പാലം തുറന്നതറിയാതെ താഴെ സര്‍വിസ് റോഡിലൂടെയും വാഹനങ്ങള്‍ മറുവശത്തത്തെിയത് ഫൈ്ളഓവറില്‍ ചെറിയ ഗതാഗതസ്തംഭനത്തിന് ഇടയാക്കി. നിലവില്‍ പാലാരിവട്ടം പൈപ്പ്ലൈന്‍ റോഡിലെ സിഗ്നല്‍ സംവിധാനം നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ഇവിടെ ഗതാഗതം മുന്നോട്ട് പോവുക. ഫൈ്ളഓവറില്‍ താഴെ കാക്കനാട് പാലാരിവട്ടം റോഡില്‍ യാത്ര ചെയ്യുന്നവര്‍ക്കായിരിക്കും സിഗ്നല്‍ ബാധകമാവുക. വൈറ്റിലയില്‍നിന്ന് ഇടപ്പള്ളി ഭാഗത്തേക്ക് പോകുന്നവര്‍ക്കും ഇടപ്പള്ളി ഭാഗത്തുനിന്ന് വൈറ്റില ഭാഗത്തേക്ക് പോകുന്നവര്‍ക്കുമായിരിക്കും ഫൈ്ളഓവറിലൂടെ യാത്ര അനുവദിക്കുക. വൈറ്റില ഭാഗത്തുനിന്ന് പാലാരിവട്ടം ജങ്ഷനിലേക്കും കാക്കനാട്ടേക്കും പോകുന്നവര്‍ സര്‍വിസ് റോഡിലൂടെ വേണം പോകാന്‍. അതുപോലെ ഇടപ്പള്ളിയില്‍നിന്ന് കാക്കനാട്ടേക്കും പാലാരിവട്ടം ജങ്ഷനിലേക്കും പോകേണ്ടവര്‍ സര്‍വിസ് റോഡ് ഉപയോഗിക്കണം. ചടങ്ങില്‍ എം.എല്‍.എമാരായ പി.ടി.തോമസ്, ഹൈബി ഈഡന്‍, എസ്. ശര്‍മ്മ, എം. സ്വരാജ്, ആന്‍റണി ജോണ്‍, വി.കെ ഇബ്രാഹിം കുഞ്ഞ്, വീണ ജോര്‍ജ്, എല്‍ദോ എബ്രഹാം തുടങ്ങിയവരും കെ.വി തോമസ് എം.പിയും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.