അറിവിന്‍െറ ലോകത്തേക്ക് ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍

പറവൂര്‍: വിജയദശമി ദിനമായ ചൊവ്വാഴ്ച പറവൂര്‍ ദക്ഷിണ മൂകാംബി ക്ഷേത്രത്തിലേക്ക് വന്‍ ഭക്തജനപ്രവാഹം. നൂറുകണക്കിന് കുട്ടികളാണ് ആദ്യാക്ഷരം കുറിച്ചത്. തിങ്കളാഴ്ച രാത്രിയിലും പുലര്‍ച്ചെയുമായി എഴുത്തിനിരുത്താനായി മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് കുരുന്നുകള്‍ എത്തിയത്. കുട്ടികള്‍ക്ക് അറിവിന്‍െറ ആദ്യാക്ഷരം പകര്‍ന്നുനല്‍കുന്നതിനായി ഇരുപതോളം ഗുരുക്കന്മാരാണുണ്ടായിരുന്നത്. വേഴേപ്പറമ്പ് ദാമോദരന്‍ നമ്പൂതിരിപ്പാട്, ജ്യോതിഷ പണ്ഡിതന്‍ കുന്നത്തൂരില്ലത്ത് ഡോ. വിഷ്ണു നമ്പൂതിരി, പറവൂര്‍ ജ്യോതിസ്സ്, കുളങ്ങര മഠം ഉണ്ണികൃഷ്ണന്‍ പോറ്റി, ഐ.എസ്. കുണ്ടൂര്‍, അഡ്വ. എം.കെ. രാമചന്ദ്രന്‍, ഡോ. വെങ്കിടേശ്വരന്‍, ആനന്ദന്‍ ചെറായി, സി.ജി. ജയപാല്‍, കൈതാരം കുമാരന്‍ മാസ്റ്റര്‍, ഡോ. വി. രമാദേവി, കാശിമഠം കാശിനാഥന്‍, പെരുവാരം പരമേശ്വര വാര്യര്‍, എന്‍, നാരായണ ശര്‍മ, പ്രഫ. എം.ജി. ശശിധരന്‍ ഉള്‍പ്പെടെയുള്ള ഗുരുക്കന്മാരാണ് കുട്ടികള്‍ക്ക് അറിവിന്‍െറ ആദ്യാക്ഷരം കുറിച്ചത്. പുലര്‍ച്ചെ ആരംഭിച്ച വിദ്യാരംഭ ചടങ്ങുകള്‍ ഉച്ചക്ക് 12 മണിവരെ നീണ്ടുനിന്നു. ക്ഷേത്രം ദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഭക്തരുടെ നീണ്ടനിര റോഡിലേക്ക് കിലോമീറ്ററോളം നീണ്ടു. ക്ഷേത്രദര്‍ശനത്തിനു ശേഷം ഉച്ചക്ക് ഒന്നരക്കുശേഷമാണ് ഉച്ചപൂജക്കുശേഷം ക്ഷേത്രനട അടച്ചത്. നവരാത്രിയോടനുബന്ധിച്ച് സംഗീതോത്സവം, സംഗീതാര്‍ച്ചന ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടന്നു. പറവൂരിലെ സമീപപ്രദേശങ്ങളിലുള്ള ക്ഷേത്രങ്ങളിലും വിദ്യാരംഭത്തിന് ഇത്തവണ നിരവധി കുട്ടികള്‍ എത്തിച്ചേര്‍ന്നു. ചെട്ടിക്കാട് സെന്‍റ് ആന്‍റണീസ് ദേവാലയത്തില്‍ നടന്ന വിദ്യാരംഭത്തിന് റെക്ടര്‍ ഫാ. ജോയ് കല്ലറക്കല്‍, ഫാ. സെബാസ്റ്റ്യന്‍ കുന്നത്തൂര്‍, ഫാ. ജോര്‍ജ് ഇലഞ്ഞിക്കല്‍, ഫാ. ജോസഫ് കുന്നത്തൂര്‍, ഫാ. ജോര്‍ജ് പാടശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.