ട്രെയിനിന്‍െറ കോച്ച് പൊസിഷന്‍ മാറി; ആലുവ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് ദുരിതം

ആലുവ: തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ് ട്രെയിനിന്‍െറ കോച്ച് പൊസിഷന്‍ മാറിയത് ആലുവയില്‍ യാത്രക്കാര്‍ക്ക് ദുരിതമായി. ഇതേതുടര്‍ന്ന് രണ്ട് മിനിറ്റ് കൂടുതല്‍ സമയം ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. യാത്രക്കാരുടെ ബന്ധുക്കളും സുഹൃത്തുക്കളും സ്റ്റേഷന്‍ സൂപ്രണ്ടിന് പരാതി നല്‍കി. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് ട്രെയിന്‍ ആലുവയിലത്തെിയത്. മുന്‍വശത്തെ കോച്ചുകള്‍ പിന്‍വശത്താണെന്നും പിന്‍വശത്തെ കോച്ചുകള്‍ മുന്‍വശത്താണെന്നുമാണ് ആലുവ സ്റ്റേഷനില്‍ രേഖപ്പെടുത്തിയിരുന്നത്. ഇതനുസരിച്ച് മൂന്നാം നമ്പര്‍ പ്ളാറ്റ് ഫോമില്‍ യാത്രക്കാര്‍ ലഗേജുകളുമായി നിലയുറപ്പിച്ചു. ട്രെയിന്‍ എത്തിയ ശേഷമാണ് പൊസിഷന്‍ മാറിയ വിവരമറിഞ്ഞത്. തുടര്‍ന്നാണ് രണ്ട് മിനിറ്റ് നിര്‍ത്തുന്ന ട്രെയിന്‍ നാല് മിനിറ്റ് നിര്‍ത്തി യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിച്ചത്. തിരുവനന്തപുരത്ത് ഡിവിഷന്‍ ഓഫിസില്‍നിന്നോ എറണാകുളത്ത് ഏരിയ ഓഫിസില്‍നിന്നോ ലഭിക്കുന്ന വിവരമനുസരിച്ചാണ് ആലുവ സ്റ്റേഷനില്‍ കോച്ച് പൊസിഷന്‍ രേഖപ്പെടുത്തുന്നത്. എറണാകുളം ഓഫിസില്‍ അടുത്തിടെ സര്‍വിസില്‍ എത്തിയ ആളാണ് വിവരങ്ങള്‍ കൈമാറിയത്. കോട്ടയം വഴി എറണാകുളം സൗത്തിലത്തെുന്ന കേരള എക്സ്പ്രസ് ട്രെയിനിന്‍െറ പിന്‍ഭാഗത്ത് എന്‍ജിന്‍ ഘടിപ്പിച്ചാണ് ഇവിടെനിന്ന് യാത്ര തുടരുന്നത്. ഇത് ഓര്‍ക്കാതെയാണ് എറണാകുളത്തുനിന്നുള്ള ജീവനക്കാരന്‍ സന്ദേശം കൈമാറിയതെന്ന് ആലുവ സ്റ്റേഷന്‍ സൂപ്രണ്ട് കെ.കെ. ബാലകൃഷ്ണന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.