മൂവാറ്റുപുഴ: മൂവാറ്റുപുഴയാറ്റില്‍ വൈദ്യുതി ഉപയോഗിച്ച് മീന്‍പിടിത്തം വ്യാപകമായി. മത്സ്യസമ്പത്തിനെ കൂട്ടത്തോടെ ഇല്ലാതാക്കുന്ന മീന്‍ പിടിത്തത്തിനെതിരെ നിരവധി പരാതി ഉയര്‍ന്നിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ളെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മൂവാറ്റുപുഴയാറ്റിലെ കക്കടാശേരി മുതല്‍ കായനാട് ചെക് ഡാം വരെയുള്ള ഭാഗത്താണ് മത്സ്യവേട്ട വ്യാപകമായിരിക്കുന്നത്. നഗരസഭയുടെയും നാല് പഞ്ചായത്തുകളുടെയും പരിധിയില്‍ വരുന്ന ഭാഗത്ത് പതിമൂന്നോളം വള്ളങ്ങളാണ് മീന്‍പിടിക്കാനുള്ളത്. നേരത്തേ ചൂണ്ടയും വലയും ഉപയോഗിച്ചിരുന്നവരാണ് ഇപ്പോള്‍ വൈദ്യുതി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത്. വള്ളത്തില്‍ കൊണ്ടുവരുന്ന ഇന്‍വര്‍ട്ടര്‍ ഉപയോഗിച്ചാണ് മത്സ്യങ്ങളെ ഷോക്കടിപ്പിക്കുന്നത്. അഞ്ച് കിലോ വരുന്ന മത്സ്യങ്ങളെവരെ ഇത്തരത്തില്‍ പിടിക്കാറുണ്ട്. പലപ്പോഴും മത്സ്യങ്ങള്‍ ചത്തുപൊങ്ങാറുമുണ്ട്. ഷോക്കടിപ്പിക്കുന്ന പ്രദേശത്തെ മത്സ്യക്കുഞ്ഞുങ്ങടക്കം ചെറുമത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് മത്സ്യസമ്പത്തുതന്നെ ഇല്ലാതാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തില്‍ മത്സ്യബന്ധനം നടത്തുന്നത് നിരോധിച്ചിട്ടുമുണ്ട്. പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു. എന്നാല്‍, ഇവര്‍ക്കെതിരെ ഏതെങ്കിലും നടപടി സ്വീകരിക്കാനോ വിഷയം ഗൗരവമായി പരിഗണിക്കാനോ അധികൃതര്‍ തയാറായിട്ടില്ല. തോട്ട ഉപയോഗിച്ചുള്ള മീന്‍പിടിത്തവും മേഖലയില്‍ വ്യാപകമാണ്. മുളവൂര്‍ തോട്ടിലടക്കം പല ഭാഗങ്ങളിലും ഇത് വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.