കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ നിലച്ചു; ജനം വലഞ്ഞു

കൊച്ചി: ശമ്പളം മുടങ്ങിയതിന് ജീവനക്കാര്‍ പണിമുടക്കിയും കൂട്ട അവധിയെടുത്തും പ്രതിഷേധിച്ചതിനത്തെുടര്‍ന്ന് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് പാടെ താറുമാറായി. എറണാകുളം മെയിന്‍ സ്റ്റേഷന്‍ ഒഴികെയുള്ളിടത്തൊക്കെ ജീവനക്കാര്‍ മിന്നല്‍ പ്രതിഷേധത്തിന് തുനിഞ്ഞതോടെ യാത്രക്കാര്‍ പെരുവഴിയിലാകുന്ന അവസ്ഥയാണ് ഇതുണ്ടാക്കിയത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ എറണാകുളം മെയിന്‍ സെന്‍ററിലൊഴികെ ബുധനാഴ്ചയും ശമ്പളം കിട്ടാതെ വന്നതാണ് പ്രകോപനമായത്. മാസത്തിലെ അവസാന പ്രവൃത്തിദിവസം ശമ്പളം ലഭിക്കുന്നതാണ് പതിവു രീതി. എന്നാല്‍, പിറ്റേമാസം അഞ്ചാം പ്രവൃത്തിദിനത്തിലും ശമ്പളമില്ളെന്നറിഞ്ഞതോടെ കൂടുതല്‍ പേരും ജോലിക്ക് കയറാതിരിക്കുകയായിരുന്നു. മിക്കവരും ലീവ് നല്‍കിയാണ് വിട്ടുനിന്നത്. രാവിലെ യാത്രക്കാര്‍ ബസ്സ്റ്റാന്‍ഡുകളിലും ബസ് സ്റ്റോപ്പുകളിലും എത്തിയ ശേഷമാണ് പണിമുടക്ക് അറിയുന്നത്. ദേശസാത്കൃത റൂട്ടിലാണ് യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയത്. തൊടുപുഴ-മൂവാറ്റുപുഴ-എറണാകുളം റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയെ മാത്രം ആശ്രയിക്കേണ്ടി വന്നവര്‍ വല്ലപ്പോഴുമത്തെുന്ന ബസില്‍ കയറിപ്പറ്റാന്‍പോലുമാകാതെ വലഞ്ഞു. മൂവാറ്റുപുഴ: എണ്‍പതോളം ഷെഡ്യൂളുകളുള്ള മധ്യകേരളത്തിലെ പ്രധാന ഡിപ്പോയായ മൂവാറ്റുപുഴയില്‍നിന്ന് ബുധനാഴ്ച 18 ഷെഡ്യൂളാണ് സര്‍വിസ് നടത്തിയത്. ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള ദേശസാത്കൃത റൂട്ടായ എറണാകുളം റൂട്ടിലാണ് ഇതില്‍ ഭൂരിഭാഗവും ഓടിയത്. ഇതിനു പുറമെ തിരുവനന്തപുരത്തേക്കും വൈക്കത്തേക്കും സര്‍വിസ് നടത്തി. രാവിലെ ജോലിക്കത്തെിയ പ്രതിപക്ഷ യൂനിയനുകളില്‍പെട്ടവര്‍ ശമ്പളം വന്നിട്ടില്ളെന്നറിഞ്ഞതോടെ പണിമുടക്കുകയായിരുന്നു. ജോലിക്കത്തെിയ കുറച്ച് സി.ഐ.ടി.യു തൊഴിലാളികളും എം പാനല്‍ ജീവനക്കാരും മാത്രമാണ് ജോലിക്ക് കയറാന്‍ തയാറായത്. ഇവരെ വെച്ചാണ് 18 ഷെഡ്യൂളുകള്‍ ഓപറേറ്റ് ചെയ്തത്. മുന്നറിയിപ്പില്ലാതെ തൊഴിലാളികള്‍ പണിമുടക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ഡ്രൈവര്‍മാരുടെ കുറവുമൂലം മാസങ്ങളായി മൂവാറ്റുപുഴ ഡിപ്പോയുടെ പ്രവര്‍ത്തനം താറുമാറായിരിക്കുന്നതിനിടെയാണ് പണിമുടക്കുകൂടിയത്തെിയത്. പണിമുടക്കിയ തൊഴിലാളികള്‍ ടൗണില്‍ പ്രകടനം നടത്തി. സി.ഐ.ടി.യു നേതൃത്വത്തിലുള്ള ഡ്രൈവേഴ്സ് യൂനിയന്‍ സ്റ്റാന്‍ഡില്‍ നിരാഹാര സമരവും ആരംഭിച്ചിട്ടുണ്ട്. ആലുവ: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ നിസ്സഹകരണ സമരം മൂലം ആലുവ ഡിപ്പോയില്‍ അറുപതോളം ഷെഡ്യൂളുകള്‍ മുടങ്ങി. മൊത്തം 106 ഷെഡ്യൂളാണ് ഡിപ്പോയില്‍ ഉള്ളത്. ഇതില്‍ നാല്‍പതോളം ഷെഡ്യൂളുകളാണ് പ്രവര്‍ത്തിച്ചത്. സര്‍വിസുകള്‍ മുടങ്ങിയത് ദേശസാത്കൃത റൂട്ടുകളിലെ യാത്രക്കാരെയാണ് കൂടുതല്‍ വലച്ചത്. ഒറ്റപ്പെട്ട ഉള്‍പ്രദേശങ്ങളിലുള്ള യാത്രക്കാരും ദുരിതമനുഭവിച്ചു. പറവൂര്‍, പെരുമ്പാവൂര്‍, എയര്‍പോര്‍ട്ട്-സീപോര്‍ട്ട് എന്നീ ദേശസാത്കൃത റൂട്ടുകളിലാണ് യാത്രക്കാര്‍ വലഞ്ഞത്. അങ്കമാലി റൂട്ടിലും ബസുകള്‍ കുറവായിരുന്നെങ്കിലും മറ്റു സ്ഥലങ്ങളില്‍നിന്നുള്ള ദീര്‍ഘദൂര ബസുകള്‍ ആശ്വാസമായി. ആലുവയില്‍ ഐ.എന്‍.ടി.യു.സി, ബി.എം.എസ്, ഡ്രൈവേഴ്സ് യൂനിയന്‍ എന്നീ സംഘടനകളില്‍പെട്ടവരാണ് സമരം നടത്തിയത്. പറവൂര്‍: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം വൈകിയതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ കൂട്ട അവധിയെടുത്തതിനാല്‍ പറവൂര്‍ ഡിപ്പോയില്‍നിന്നുള്ള 27 സര്‍വിസുകള്‍ മുടങ്ങി. ആകെയുള്ള ജീവനക്കാരില്‍ 67 പേര്‍ അവധിയെടുത്ത് നിസ്സഹകരണം പ്രഖ്യാപിച്ചു. 30 കണ്ടക്ടര്‍മാര്‍, 23 ഡ്രൈവര്‍മാര്‍, മെക്കാനിക്കല്‍ ആറുപേരുമാണ് ബുധനാഴ്ച അവധിയെടുത്തിട്ടുള്ളത്. ദിവസേന ഈ ഡിപ്പോയില്‍നിന്ന് 58 മുതല്‍ 60 സര്‍വിസ് വരെയാണ് നടത്തുന്നത്. ഇതാണ് പകുതിയായി കുറഞ്ഞത്. ദീര്‍ഘദൂര സര്‍വിസുകള്‍ നടത്തിയില്ല. ഗുരുവായൂര്‍, മൂന്നാര്‍, കോഴിക്കോട്, കൊല്ലം തുടങ്ങിയ സര്‍വിസുകള്‍ മുടങ്ങി. അതേസമയം, ദേശസാത്കൃത റൂട്ടായ ആലുവ-പറവൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തി. സാധാരണ അഞ്ചും പത്തും മിനിറ്റും ഇടവിട്ടാണ് സര്‍വിസ് നടത്തിയിരുന്നതെങ്കില്‍ 20-30 മിനിറ്റ് വ്യത്യാസത്തിലാണ് ഇതിലെ സര്‍വിസ് നടത്തിയത്. പെരുമ്പാവൂര്‍: ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സിയിലെ ഒരുവിഭാഗം ജീവനക്കാര്‍ നടത്തിയ സമരം പെരുമ്പാവൂര്‍ ഡിപ്പോയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചില്ല. എന്നാല്‍, ചില സര്‍വിസുകള്‍ മുടങ്ങി. മാസാവസാനം ലഭിക്കേണ്ട ശമ്പളം അഞ്ചുദിവസം പിന്നിട്ടിട്ടും ലഭിച്ചില്ളെന്ന് ആരോപിച്ച് ഐ.എന്‍.ടി.യു.സി, ഡ്രൈവേഴ്സ് യൂനിയന്‍, ബി.എം.എസ് തുടങ്ങിയ സംഘടനകളാണ് നിര്‍ബന്ധിത അവധിയെടുത്ത് സമരം ആരംഭിച്ചത്. 430 തൊഴിലാളികളാണ് പെരുമ്പാവൂര്‍ ഡിപ്പോയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 150 തൊഴിലാളികളാണ് പണിമുടക്കില്‍ പങ്കാളികളായത്. ഇടതുപക്ഷ സംഘടനയായ സി.ഐ.ടി.യുവിന്‍െറ 230 പേരും സമരത്തില്‍നിന്ന് വിട്ടുനിന്നു. കോതമംഗലം: ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ സമരത്തില്‍ കോതമംഗലം ഡിപ്പോയിലെ സര്‍വിസുകള്‍ താളംതെറ്റി. ആകെയുള്ള 61 സര്‍വിസുകളില്‍ 25 സര്‍വിസുകളാണ് ബുധനാഴ്ച നടന്നത്. ദീര്‍ഘദൂര സര്‍വിസുകള്‍ ഓടിയില്ല. രാവിലെ രണ്ട് ബസുകള്‍ മാത്രമാണ് സര്‍വിസ് നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.