പൈപ്പ് ലൈന്‍ മാറ്റല്‍: അവസാനഘട്ട വിലയിരുത്തലിന് ഉദ്യോഗസ്ഥ സംഘമത്തെി

കോതമംഗലം: പോത്താനിക്കാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പറമ്പഞ്ചേരി, പുളിന്താനം പ്രദേശത്ത് റോഡ് സൈഡിലൂടെ സ്ഥാപിക്കുന്നതിന്‍െറ അലൈന്‍മെന്‍റ് സംബന്ധിച്ച് അവസാനഘട്ട വിലയിരുത്തലിന് ഉദ്യോഗസ്ഥ സംഘമത്തെി. പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നിര്‍ദേശ പ്രകാരമായിരുന്നു സന്ദര്‍ശനം. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, ജലവിഭവ വകുപ്പ് അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എന്നിവരടക്കമുള്ളവരാണ് സന്ദര്‍ശിച്ചത്. ഉദ്യോഗസ്ഥ സംഘത്തോടൊപ്പം പഞ്ചായത്ത് പ്രസിഡന്‍റ് അലക്സി സ്കറിയ, വൈസ് പ്രസിഡന്‍റ് സജി വര്‍ഗീസ്, ബ്ളോക് വൈസ് പ്രസിഡന്‍റ് വിന്‍സന്‍ ഇല്ലിക്കല്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.പി. ജയിംസ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.