വാഹന പുകപരിശോധന ഇനി ആധുനിക രീതിയില്‍

പറവൂര്‍: പുകപരിശോധനയുടെ പഴഞ്ചന്‍ രീതി അവസാനിപ്പിച്ച് ആധുനിക രീതിയില്‍ പരിശോധന നടത്താനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് പൂര്‍ത്തിയാക്കി. ഡീസല്‍ വാഹനങ്ങളുടെ പുക പരിശോധന രീതിയെ സംബന്ധിച്ച് ഉയര്‍ന്നു ആക്ഷേപങ്ങള്‍ക്കും പരാതികള്‍ക്കും മറുപടിയായാണ് പുതിയ രീതി അവംലബിച്ചത്. മാഗ്നെറ്റിക് സെന്‍സറിന്‍െറയോ ബാറ്ററി സെന്‍സറിന്‍െറയോ സഹായത്തോടെ വാഹനത്തിന്‍െറ ആര്‍.പി.എം ടെസ്റ്റ് ചെയ്ത് ഇതിന്‍െറ ശരാശരി എടുത്താണ് പുക പരിശോധന നടത്തുന്നത്. ഈ സംവിധാനം നിലവില്‍ വന്നതോടെ പരിസര മലിനീകരണം മൂലം ഉണ്ടാകുന്ന ഒട്ടേറെ പ്രതിസന്ധികള്‍ക്ക് വിരാമാകുമെന്നാണ് കരുതുന്നത്. നേരത്തേ ആറു മുതല്‍ പത്ത് തവണ വരെ ആക്സിലേറ്റര്‍ പ്രയോഗിച്ച് പരിശോധന നടത്തിയാണ് പുക സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. ഈ പഴഞ്ചന്‍ രീതിക്കെതിരെ ഹരിത ട്രൈബ്യൂണല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ഡീസല്‍ വാഹനങ്ങളുടെ പുക പരിശോധനയ്ക്ക് ആധുനിക രീതിയിലുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്‍െറ തീരുമാനമാണ് ഇപ്പോള്‍ നടപ്പായിട്ടുള്ളത്. പറവൂര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 12 ലധികം പുക പരിശോധന സെന്‍ററുകളില്‍ പകുതിയോളം അപ്ഗ്രേയ്ഡ് ചെയ്തിട്ടുണ്ട്. ശേഷിച്ച സെന്‍ററുകള്‍ താമസിയാതെ ഉയര്‍ന്ന നിലവാരത്തില്‍ കൊണ്ടുവരുമെന്നാണ് കരുതുന്നത്. ഡീസല്‍ വാഹനങ്ങള്‍ പുതിയ രീതിയില്‍ പരിശോധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ സ്വീകരിക്കാവൂവെന്ന് അല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയ രീതിയില്‍ വാഹനങ്ങള്‍ പരിശോധിക്കുന്നതിന് കൂടുതല്‍ സമയം വേണ്ടതിനാല്‍ വാഹന ഉടമകള്‍ക്ക് പ്രയാസം നേരിടേണ്ടി വരുമെന്നാണ് സ്ഥാപന ഉടമകള്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.