മഴക്കാലമായതോടെ നഗരത്തില്‍ വൈദ്യുതി മുടക്കം പതിവാകുന്നു

മൂവാറ്റുപുഴ: മഴ പെയ്തുതുടങ്ങിയതോടെ നഗരത്തില്‍ വൈദ്യുതി മുടക്കം പതിവായി. ദിവസവും പല തവണയാണ് മുടങ്ങുന്നത്. വൈദ്യുതി മുടക്കം ഒഴിവാക്കാന്‍ കോടികള്‍ മുടക്കി എ.ബി.സി പദ്ധതി (ഏരിയല്‍ ബെഞ്ച് കോഡ് ) നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ പട്ടണമാണ് മൂവാറ്റുപുഴ. സബ് സ്റ്റേഷനില്‍നിന്ന് നേരിട്ട് കേബ്ള്‍ വഴി വൈദ്യുതി വിതരണം ചെയ്യുന്ന പദ്ധതിയാണ്. ആദ്യഘട്ടത്തില്‍ സബ് സ്റ്റേഷന്‍ മുതല്‍ നഗരാതിര്‍ത്തിയായ 130 ജങ്ഷന്‍ വരെ ഭാഗത്താണ് പദ്ധതി നടപ്പാക്കിയത്. ഇതോടെ വൈദ്യുതി മുടക്കം പൂര്‍ണമായി ഇല്ലാതാകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, പദ്ധതി വന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും മഴപെയ്താല്‍ വൈദ്യുതി പോകുന്ന അവസ്ഥയാണ്. വേനല്‍ മഴ ആരംഭിച്ചതോടെ നഗരത്തിലെ രണ്ട് കെ.എസ്.ഇ.ബി സെക്ഷനകീഴിലും ഇതാണ് അവസ്ഥ. ഗ്രാമപ്രദേശങ്ങളിലും സ്ഥിതി ഭിന്നമല്ല. തുടര്‍ച്ചയായ വൈദ്യുതി മുടക്കത്തിനെതിരെ നാട്ടുകാര്‍ പരാതിയുമായി രംഗത്തത്തെിയെങ്കിലും നടപടിയില്ല. എന്നാല്‍, എ.ബി.സി സിസ്റ്റം നടപ്പാക്കിയതോടെ പരാതികള്‍ കുറഞ്ഞെന്നാണ് അധികൃതരുടെ അവകാശവാദം. ഓവര്‍ ലോഡ് വരുന്നതാണ് സപൈ്ള തടസ്സപ്പെടാന്‍ കാരണം. ഇതുമൂലം വൈദ്യുതി പുന$സ്ഥാപിക്കാന്‍ അരമണിക്കൂറെങ്കിലും വേണമെന്നും അവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.