പോളിങ് ശതമാനം വര്‍ധിച്ചത് നേട്ടമാകുമെന്ന പ്രതീക്ഷയില്‍ മുന്നണികള്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 79.77 ശതമാനം പോളിങ്. 2011ല്‍ 77.63 ശതമാനമായിരുന്നു പോളിങ് . വോട്ട് ചെയ്തവരുടെ എണ്ണത്തില്‍ ഇത്തവണ 3.14 ശതമാനം വര്‍ധനയുണ്ടായി. 14 മണ്ഡലങ്ങളില്‍ പറവൂരിലും എറണാകുളത്തും മാത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ നേരിയ ശതമാനമെങ്കിലും കുറവ് പോളിങ് രേഖപ്പെടുത്തിയത്. ജില്ലയില്‍ കനത്ത മത്സരമാണ് നടന്നതെന്ന് ഒരേസ്വരത്തില്‍ പറയുന്ന മൂന്ന് മുന്നണികളും പോളിങ് ശതമാനം വര്‍ധിച്ചത് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ്. 14 മണ്ഡലങ്ങളില്‍നിന്നും അനുകൂല വാര്‍ത്തക്ക് കാതോര്‍ക്കുന്ന എല്‍.ഡി.എഫ് വൈപ്പിന്‍, കളമശ്ശേരി, കുന്നത്തുനാട്, തൃപ്പൂണിത്തുറ, കോതമംഗലം, മൂവാറ്റുപുഴ, പിറവം മണ്ഡലങ്ങളില്‍ വന്‍ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. അങ്കമാലി, എറണാകുളം, കൊച്ചി, പറവൂര്‍ മണ്ഡലങ്ങളില്‍ ശക്തമായ മത്സരം നടന്നിട്ടുണ്ടെന്നാണ് മുന്നണി വിലയിരുത്തല്‍. വര്‍ധിച്ച യുവവോട്ടുകളും നിഷ്പക്ഷവോട്ടുകളും ഗുണം ചെയ്യുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. അതേസമയം, മത്സരം ശക്തമായിരുന്നെങ്കിലും ജയസാധ്യത ഏറെയാണെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്‍െറ വിലയിരുത്തല്‍. 11 മണ്ഡലങ്ങളില്‍ വിജയം സുനിശ്ചിതമാണ്. മറ്റ് മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുറഞ്ഞാലും ജയം ഉറപ്പാണെന്നും കണക്കുകള്‍ നിരത്തി മുന്നണി അവകാശവാദം ഉന്നയിക്കുന്നു. സിറ്റിങ് സീറ്റുകളിലൊന്നും കാര്യമായ വെല്ലുവിളിയില്ല. ജില്ലയിലെങ്ങും ഇടതുതരംഗം ഉണ്ടായിട്ടില്ളെന്നും നേതൃത്വം വ്യക്തമാക്കുന്നു. വോട്ട് ശതമാനത്തില്‍ ഗണ്യമായ വര്‍ധന പ്രതീക്ഷിക്കുന്ന എന്‍.ഡി.എ സഖ്യവും മണ്ഡലത്തില്‍ വിജയപ്രതീക്ഷ നിലനിര്‍ത്തുന്നുണ്ട്. തൃപ്പൂണിത്തുറ, കുന്നത്തുനാട്, പറവൂര്‍ മണ്ഡലങ്ങളില്‍ മുന്നേറ്റം ഉണ്ടാക്കാനാകുമെന്നാണ് നേതൃത്വത്തിന്‍െറ വിലയിരുത്തല്‍. ചില മണ്ഡലങ്ങളില്‍ ജയവും മറ്റു ചിലയിടങ്ങളില്‍ രണ്ടാം സ്ഥാനമാണ് മുന്നണിയുടെ പ്രതീക്ഷ. പെരുമ്പാവൂര്‍, പറവൂര്‍ മണ്ഡലങ്ങളില്‍ ബി.ഡി.ജെ.എസ് വോട്ട് നിര്‍ണായകമാകുമെന്നും നേതൃത്വം പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.