കാറ്റിലും മിന്നലിലും വ്യാപക നാശം

മൂവാറ്റുപുഴ: മഴക്കൊപ്പം ആഞ്ഞുവീശിയ കാറ്റിലും മിന്നലിലും വ്യാപക നാശനഷ്ടം. പായിപ്ര പഞ്ചായത്തിലെ മുളവൂരില്‍ മിന്നലേറ്റ് പശു ചത്തു. ഈസ്റ്റ് പായിപ്ര നിരപ്പില്‍ തെങ്ങ് കടപുഴകി വീട് തകര്‍ന്നു. നഗരത്തിലെ സ്ഥാപനത്തില്‍ മിന്നലേറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കത്തിനശിച്ചു. മേഖലയില്‍ വ്യാപക കൃഷി നാശവും ഉണ്ടായി. ബുധനാഴ്ച വൈകീട്ട് നാലിനാണ് വേനല്‍ചൂടിന് ശമനമായി പെയ്ത മഴപെയ്തത്. ഈസ്റ്റ് പായിപ്ര നിരപ്പ് എരങ്ങോത്ത് എബി മാത്യുവിന്‍െറ ഉടമസ്ഥതയിലുള്ള വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. വീട് പൂര്‍ണമായും തകര്‍ന്നു. മൂവാറ്റുപുഴയില്‍നിന്ന് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തത്തെി തെങ്ങ് വെട്ടിമാറ്റി. വീട്ടില്‍ ആളില്ലാഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മുളവൂര്‍ പി.ഒ ജങ്ഷനില്‍ പുളിക്കക്കുടിയില്‍ കോയാന്‍െറ 20 ലിറ്ററോളം പാല്‍ കിട്ടുന്ന പശുവാണ് മിന്നലേറ്റ് ചത്തത്. വീടിനോടുചേര്‍ന്ന തൊഴുത്തിലാണ് കെട്ടിയിരുന്നത്. സമീപത്ത് മറ്റുപശുക്കളും കിടാക്കളും ഉണ്ടായിരുന്നങ്കിലും പരിക്കേറ്റില്ല. കാവുങ്കരയിലെ കോഴിക്കടക്ക് മിന്നലേറ്റ് ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തിനശിച്ചു. ഫാനും ബള്‍ബുകളുമാണ് പൊട്ടിത്തെറിച്ചത്. പ്രദേശത്ത് നിരവധി സ്ഥാപനങ്ങളില്‍ ഇലക്ട്രിക് മീറ്റര്‍, ഫാന്‍, ബാള്‍ബ് എന്നിവ ഇടിമിന്നലില്‍ നശിച്ചു. ചൂടില്‍ കുഴഞ്ഞുവീണ പശു ചത്തു മൂവാറ്റുപുഴ: കടുത്ത ചൂടില്‍ കുഴഞ്ഞുവീണ പശു ചത്തു. വാളകം ബഥനിപ്പടി പുതുമനക്കുന്നേല്‍ എബ്രഹാമിന്‍െറ പശുവാണ് റബര്‍ തോട്ടത്തില്‍ കുഴഞ്ഞുവീണ് ചത്തത്. സൂര്യാതപമാണ് മരണകാരണമെന്ന് വീട്ടുകാര്‍ പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. ഒരാഴ്ച മുമ്പായിരുന്നു എബ്രഹാം പശുവിനെ വാങ്ങിയത്. മൂന്നുദിവസം മുമ്പ് പശു പ്രസവിക്കുകയും ചെയ്തു. 70,000 രൂപക്കാണ് പശുവിനെ വാങ്ങിയത്. റബര്‍ തോട്ടത്തില്‍ കെട്ടിയിരുന്ന പശുവിന് വെള്ളം കൊടുത്ത് മടങ്ങുന്നതിനിടെയാണ് കുഴഞ്ഞുവീണത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.