പട്ടിമറ്റം: വീട് നിര്‍മാണത്തിന് ഉപയോഗിച്ച സിമന്‍റിന് ഗുണമേന്മയില്ലന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ സിമന്‍റ് കമ്പനി അധികൃതരെ തടഞ്ഞു. പട്ടിമറ്റം കുഴിപ്പിള്ളി ഹംസയുടെ വീട് നിര്‍മാണത്തിന് ഉപയോഗിച്ച രാംകോ കമ്പനിയുടെ സിമന്‍റിന് ഗുണമേന്മയില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ അധികൃതരെ തടഞ്ഞത്. കമ്പനിയുടെ ആലുവ ഗോഡൗണില്‍നിന്ന് വാങ്ങിയ സിമന്‍റ് ഉപയോഗിച്ച് കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വീടിന്‍െറ പ്രധാന കോണ്‍ക്രീറ്റിങ്. പിറ്റേ ദിവസം വെള്ളം കെട്ടിനിര്‍ത്തിയപ്പോള്‍ ചോരുന്നത് പരിശോധിച്ചപ്പോഴാണ് വാര്‍ക്ക ഉറച്ചിട്ടില്ളെന്ന് കണ്ടത്. പരിസരത്തെ എന്‍ജിനീയര്‍മാര്‍ സിമന്‍റിന്‍െറ മേന്മ കുറവാണെന്ന് അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് കമ്പനി അധികൃതര്‍ സ്ഥലത്തത്തെി ചര്‍ച്ച നടത്തി. എന്നാല്‍, തീരുമാനമായില്ല. ചൊവ്വാഴ്ച വീണ്ടും സിമന്‍റ് കമ്പനി അധികൃതര്‍ സ്ഥലത്തത്തെിയപ്പോള്‍ നാട്ടുകാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് കുന്നത്തുനാട് സി.ഐയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. വിശദ പരിശോധനക്കുശേഷം തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെങ്കില്‍ നഷ്ടപരിഹാരം നല്‍കാമെന്ന് കമ്പനി ഉറപ്പുനല്‍കി. ഡ്രൈവറായ ഹംസ ബാങ്ക് വായ്പയെടുത്താണ് വീട് നിര്‍മിക്കുന്നത്. ഇപ്പോള്‍ നിര്‍മിച്ച ഭാഗം പൊളിച്ചുമാറ്റേണ്ട അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.