പെരുമ്പാവൂര്‍: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന മേല്‍പാലത്തിനെതിരെ വ്യാപാരികള്‍ രംഗത്ത്. എം.സി റോഡിലെ ബഥേല്‍ സുലോക്ക പള്ളി മുതല്‍ കടുവാള്‍വരെയാണ് മേല്‍പാലം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. അര്‍ബന്‍ 20-20 പദ്ധതിയില്‍പെടുത്തിയാണ് പാലം നിര്‍മിക്കുക. ഇതിന്‍െറ പ്രാരംഭ നടപടികള്‍ക്കായി നഗരസഭ ബജറ്റില്‍ 20 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഇതിനുശേഷമാണ് വ്യാപാരികള്‍ എതിര്‍പ്പുമായി രംഗത്തത്തെിയത്. നഗരത്തിലെ ഗതാതക്കുരുക്ക് പരിഹരിക്കാന്‍ മേല്‍പാലം നിര്‍മിക്കുക എന്ന ആശയം കഴിഞ്ഞ ഭരണസമിതിയാണ് മുന്നോട്ടുവെച്ചത്. എം.സി റോഡിലെ വ്യാപാരസ്ഥാപനങ്ങള്‍ മേല്‍പാലം വരുന്നതോടെ ഇതിനടിയിലാകുമെന്നാണ് വ്യാപാരികള്‍ പറയുന്ന ന്യായം. പ്രധാന ജങ്ഷനായ കാലടി കവലയിലെ സ്ഥാപനങ്ങള്‍ക്ക് മേല്‍പാലം വലിയ വിനയാകുമെന്നും പെരുമ്പാവൂരിനെ മറ്റൊരു ചാലക്കുടിയാക്കാന്‍ വേണ്ടിയാണോ മേല്‍പാലം പദ്ധതിയെന്നും വ്യാപാരികള്‍ ചോദിക്കുന്നു. സേവ് പെരുമ്പാവൂര്‍ എന്ന സംഘടനയാണ് മേല്‍പാലത്തിനെതിരെ പ്രധാനമായും രംഗത്തിറങ്ങിയിരിക്കുന്നത്. ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി നിര്‍മിക്കാന്‍ ഉദ്ദേശിച്ച ബൈപാസ് പദ്ധതിയും മുന്നോട്ടുപോകാത്ത സ്ഥിതിയിലാണ്. ഇതിന്‍െറ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായിരുന്നു. സ്ഥലമെടുപ്പ് ആരംഭിച്ചപ്പോള്‍ ചിലര്‍ തടസ്സപ്പെടുത്തി. സ്ഥലം നഷ്ടപ്പെടുമെന്ന് വന്നപ്പോള്‍ നടത്തിയ ചരടുവലികളാണ് ബൈപാസ് പദ്ധതി നടപ്പാകാത്തതിന് പിന്നിലെന്ന് ആരോപണമുണ്ട്. ചില രാഷ്ട്രീയ നേതാക്കളുടെ ഇടപെടലും ഉണ്ടായെന്ന് ആക്ഷേമുയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.