പട്ടിമറ്റം: അത്യാഹിതങ്ങളുണ്ടാകുമ്പോള്‍ ഓടിയത്തൊനായി പട്ടിമറ്റം ഫയര്‍ സ്റ്റേഷനിലുള്ളത് പഴഞ്ചന്‍ ഫയര്‍ എന്‍ജിന്‍. രണ്ടുവര്‍ഷം മുമ്പ് ഫയര്‍ സ്റ്റേഷന്‍ ആരംഭിച്ച സമയത്ത് സുല്‍ത്താന്‍ ബെത്തേരിയില്‍നിന്ന് കൊണ്ടുവന്ന പഴഞ്ചന്‍ വാഹനമാണ് ഇന്നും ഇവിടെയുള്ളത്. പുതിയ വാഹനം ഉടന്‍ അനുവദിക്കുമെന്ന് ഉദ്ഘാടനവേളയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നെങ്കിലും രണ്ടുവര്‍ഷം കഴിഞ്ഞിട്ടും വാഹനമോ വേണ്ടത്ര ജീവനക്കാരെയോ നിയമിച്ചിട്ടില്ല. നിലവിലുള്ള വാഹനം നിരന്തരം കേടാവുകകൂടി ചെയ്യുന്നതോടെ ഇവിടത്തെ പ്രവര്‍ത്തനംതന്നെ അവതാളത്തിലാണ്. പട്ടിമറ്റം, പള്ളിക്കര, കിഴക്കമ്പലം, പുക്കാട്ടുപടി, ചേലക്കുളം, കാവുങ്ങപറമ്പ്, കുമ്മനോട്, പഴന്തോട്ടം തുടങ്ങി നിരവധി പ്രദേശങ്ങള്‍ അടങ്ങിയതാണ് പട്ടിമറ്റം ഫയര്‍ സ്റ്റേഷന്‍. കിറ്റക്സ്, റബര്‍ പാര്‍ക്ക്, സിന്തൈറ്റ് തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളും നിരവധി പൈ്ളവുഡ് കമ്പനികളും ചെറുകിട സ്ഥാപനങ്ങളും ഇവിടെയുണ്ട്. ഇവിടങ്ങളില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ മൂവാറ്റുപുഴയില്‍നിന്നോ പെരുമ്പാവൂരില്‍നിന്നോ ഫയര്‍ എന്‍ജിന്‍ എത്തേണ്ട അവസ്ഥയാണ്. മൂന്നുമാസത്തിനിടെ 60ഓളം കേസുകളാണ് പട്ടിമറ്റം ഫയര്‍ സ്റ്റേഷനില്‍ എത്തിയത്. ഇതില്‍ അധികവും തീപിടിത്ത കേസുകളാണ്. മൂവാറ്റുപുഴ, പെരുമ്പാവൂര്‍ സ്റ്റേഷനുകളില്‍ അടുത്തിടെ പുതിയ ഫയര്‍ എന്‍ജിന്‍ അനുവദിച്ചപ്പോള്‍ പട്ടിമറ്റത്തിന് മാത്രം ലഭിച്ചില്ല. ഈ വര്‍ഷം സംസ്ഥാനത്ത് 84 ഫയര്‍ എന്‍ജിനുകള്‍ പുറത്തിറക്കിയിരുന്നു. ഇതില്‍ 12 ഷാസികള്‍ പട്ടിമറ്റം ഫയര്‍ സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. എന്നാല്‍, ബോഡി വെക്കാന്‍ കൊണ്ടുപോയശേഷം ഇവയിലൊന്നുംതന്നെ സ്റ്റേഷന് അനുവദിച്ചില്ല. 70 സെന്‍റ് സ്ഥലവും രണ്ടുനില കെട്ടിടവും ആറ് ഫയര്‍ എന്‍ജിനുകള്‍ പാര്‍ക്ക് ചെയ്യാവുന്ന ഗാരേജും ഇവിടെയുണ്ട്. നാളുകളുടെ കാത്തിരിപ്പിനും പ്രതിഷേധങ്ങള്‍ക്കും ശേഷമാണ് ഇവിടെ ഫയര്‍ സ്റ്റേഷന്‍ ആരംഭിച്ചത്. ഫയര്‍ എന്‍ജിന്‍ ലഭിക്കുന്നതിനും ഇനി സമരം നടത്തേണ്ടിവരുമോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.