അങ്ങാടിക്കുരുവി ദിനാചരണം; കണക്കെടുപ്പ് നടത്തി

കൊച്ചി: മറൈന്‍ ഡ്രൈവില്‍ 200ലേറെ അങ്ങാടിക്കുരുവികളെ കണ്ടത്തെി. മറൈന്‍ ഡ്രൈവിന് പുറമെ കൊച്ചി അരി മാര്‍ക്കറ്റുമാണ് അങ്ങാടിക്കുരുവികളുടെ പ്രധാന കേന്ദ്രം. കോട്ടയം ആസ്ഥാനമായ ട്രോപിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സ് (ടൈസ്) ആണ് ലോക അങ്ങാടിക്കുരുവി ദിനാചരണത്തോടനുബന്ധിച്ച് കണക്കെടുപ്പ് നടത്തിയത്. ടൈസും ജി.സി.ഡി.എയും സംയുക്തമായി മരത്തിലും കെട്ടിടങ്ങളിലും ഇതിന്‍െറ ഭാഗമായി കൂടുകള്‍ സ്ഥാപിച്ചു. മറൈന്‍ ഡ്രൈവിലും പരിസരത്തുമായി 30 കൂട് സ്ഥാപിച്ചു. മറൈന്‍ ഡ്രൈവിലെ 11 ഇനത്തില്‍പ്പെട്ട 150 മരത്തില്‍ അവയുടെ ശാസ്ത്രീയനാമം രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിച്ചു. വ്യാപാരികളുടെ സഹകരണത്തോടെ കൂടുകളില്‍ ധാന്യം നിക്ഷേപിക്കും. കെട്ടിട നിര്‍മാണത്തിലെ മാറ്റം, വിഷാംശമായ ആഹാരം, മൊബൈല്‍ ടവര്‍ റേഡിയേഷന്‍ തുടങ്ങിയവയാണ് ഇവ അപ്രത്യക്ഷമാകാന്‍ കാരണം. അടുത്ത തവണ അരി മാര്‍ക്കറ്റില്‍ കൂടുകള്‍ സ്ഥാപിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ദിനാചരണത്തിന്‍െറ ഭാഗമായ ബോധവത്കരണ പരിപാടി ജി.സി.ഡി.എ സെക്രട്ടറി ആര്‍. ലാലു ഉദ്ഘാടനം ചെയ്തു. വ്യാപാരികളുടെ സംഘടനയായ സോഹയുടെ സെക്രട്ടറി ജയിംസ്, ടൈസ് ഡയറക്ടര്‍ ഡോ. പുന്നന്‍ കുര്യന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.