അവശ്യ വസ്തുക്കളില്ല; സപൈ്ളകോ സ്റ്റോറുകളില്‍ ക്ഷാമം

തൃപ്പൂണിത്തുറ: സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍െറ ലാഭം മാര്‍ക്കറ്റിലും മാവേലി സ്റ്റോറുകളിലും നിത്യോപയോഗ-അവശ്യ സാധനങ്ങള്‍ കിട്ടാനില്ല. ഈസ്റ്റര്‍, വിഷു തുടങ്ങിയ ആഘോഷ വേളകള്‍ എത്തുംമുമ്പേ തന്നെ സര്‍ക്കാര്‍ കച്ചവടകേന്ദ്രങ്ങളില്‍ സാധാരണക്കാര്‍ക്ക് ആവശ്യമായതൊന്നും കിട്ടാനില്ളെന്ന് ആക്ഷേപമുയരുന്നു. സപൈ്ളകോ സ്റ്റോറുകളില്‍ ഉഴുന്നുപരിപ്പിന് എന്നും ക്ഷാമമാണ്. വല്ലപ്പോഴും മാത്രം കിട്ടിയെങ്കിലായി എന്നതാണ് അവസ്ഥ. വറ്റല്‍ മുളക്, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയര്‍, വന്‍ പയര്‍, കടല തുടങ്ങിയവക്കാണ് കൂടുതല്‍ ക്ഷാമം അനുഭവപ്പെടുന്നത്. ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസം മാത്രം വില്‍പനക്കുണ്ടാവുന്ന ഇത്തരം സാധനങ്ങള്‍ പിന്നീട് ഒരു മാസം വരെ കഴിഞ്ഞാണ് വീണ്ടും സ്റ്റോറിലത്തെുന്നത്. എല്ലാ ദിവസവും സ്റ്റോറുകളില്‍ കയറിയിറങ്ങുന്നവര്‍ക്കുപോലും പല സാധനങ്ങളും ലഭിക്കുന്നില്ല. ഒരാഴ്ചയിലേറെ കാത്തിരുന്നാലും സ്റ്റോറുകളില്‍ സാധനങ്ങള്‍ കിട്ടുന്നില്ല. എന്നാല്‍, കുത്തക കമ്പനികളുടെ ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ കൊണ്ട് പല സ്റ്റോറുകളിലും നിന്നുതിരിയാന്‍ പോലും ഇടമില്ലാത്ത സ്ഥിതിയാണ്. സപൈ്ളകോ സ്റ്റോറുകളില്‍ സാധനങ്ങള്‍ സ്റ്റോക്കില്ലാതെ ക്ഷാമത്തിലാണെന്ന് അറിയുന്ന നിമിഷം തന്നെ പൊതുമാര്‍ക്കറ്റുകളില്‍ വില കൂട്ടുകയും ചെയ്തിട്ടുണ്ട്. ഈസ്റ്റര്‍-വിഷു കച്ചവടം കൊഴുപ്പിക്കാന്‍ അവശ്യസാധനങ്ങള്‍ സപൈ്ളകോ പൂഴ്ത്തിവെച്ചതാണെന്നും ആക്ഷേപമുണ്ട്. സ്റ്റോറുകളില്‍ അവശ്യസാധനങ്ങള്‍ തീരുന്ന മുറക്ക് അവ കൃത്യമായി എത്തിക്കാന്‍ സംവിധാനം ഇല്ളെന്നാണ് പറയുന്നത്. സ്റ്റോക്ക് തീരുന്ന മുറക്ക് കൃത്യമായി അവ എത്തിക്കുന്ന കാര്യത്തില്‍ സിവില്‍ സപൈ്ളസ് അധികൃതര്‍ക്ക് ഉദാസീനതയാണുള്ളത്. ഇതേതുടര്‍ന്ന് പൊതുമാര്‍ക്കറ്റുകളിലെ വിലക്കയറ്റത്തിന്‍െറ ഇരകളായിത്തീരുകയാണ് ജനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.