വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമം: ഇന്ന് തുറവൂരില്‍ ഹര്‍ത്താല്‍

അങ്കമാലി: വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച തുറവൂരില്‍ ഹര്‍ത്താല്‍ ആചരിക്കും. തുറവൂരിലെ വ്യാപാരിയായ പുന്നശ്ശേരി തോമസിന്‍െറ മകന്‍ ജയിനിനെയാണ് (32) ജനുവരി 22ന് രാത്രി കടയടച്ച് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ കാറിലത്തെിയ ഗുണ്ടാസംഘം ബൈക്കിടിച്ച് വീഴ്ത്തി മാരകായുധങ്ങളുപയോഗിച്ച് അക്രമിച്ചത്. 13ഓളം വെട്ടുകളേറ്റ ജെയിന്‍െറ കൈ അറ്റുപോയ നിലയിലാണ്. കൈകാലുകള്‍ക്കും നെഞ്ചിനും വയറിനും മുറിവുണ്ട്. ആളുകള്‍ ഓടിയത്തെിയപ്പോഴേക്കും അക്രമിസംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു. ജയിന്‍ ഇപ്പോഴും അവശ നിലയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം അക്രമി സംഘത്തിലുള്‍പ്പെട്ട ക്വട്ടേഷന്‍ സംഘങ്ങളായ ആറുപേരെ അങ്കമാലി സി.ഐ എ.കെ.വിശ്വനാഥന്‍െറ നേതൃത്വത്തില്‍ പിടികൂടുകയുണ്ടായി. ജെയിനിനെ കൊലപ്പെടുത്താന്‍ അഞ്ചുലക്ഷമാണ് വാഗ്ദാനം ചെയ്തതെന്നും കൈ മാത്രം വെട്ടിയതിന് ഒരുലക്ഷം മാത്രമാണ് പ്രതിഫലം വാങ്ങിയതെന്നും സംഘം പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ജയിനിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയവരെയും ക്വട്ടേഷന്‍ നല്‍കിയവരെയും കണ്ടത്തൊത്തത് പൊലീസിന്‍െറ അനാസ്ഥയാണെന്ന് പൗരസമിതി കണ്‍വീനര്‍ എം.പി. മാര്‍ട്ടിന്‍ ആരോപിച്ചു. ഭാര്യയും മൂന്ന് മക്കളും രോഗ ബാധിതരായ മാതാപിതാക്കളുടെയും ഏക ആശ്രയമാണ് ജയിന്‍. ചികിത്സക്കായി ഇതിനകം എട്ടുലക്ഷത്തോളം ചെലവായി. രാഷ്ട്രീയ ഭേദമന്യേ നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധം സംഘടിപ്പിച്ചെങ്കിലും പരിഹാരം കാണാതെ വന്നതോടെയാണ് ശനിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറ് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് തുറവൂരില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കടകമ്പോളങ്ങള്‍ അടച്ചിട്ടും വാഹന ഗതാഗതം ഒഴിവാക്കിയുമായിരിക്കും ആചരിക്കുക. രാവിലെ ഒമ്പതിന് പൗരസമിതിയുടെ നേതൃത്വത്തില്‍ തുറവൂരില്‍ പ്രകടനവും സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.