വൈപ്പിന്‍: അര്‍ബുദ ബാധിതര്‍ക്ക് ചികിത്സാ സഹായത്തിനായി മാലിപ്പുറം കര്‍ത്തേടം സഹകരണ ബാങ്ക് നടപ്പാക്കുന്ന കാരുണ്യനിധി സമാഹരണം മുന്‍ സെക്രട്ടറി പി.ആര്‍. ഗോപിനാഥനില്‍നിന്ന് ആദ്യസംഭാവന സ്വീകരിച്ച് മുന്‍ ലോകായുക്ത ജസ്റ്റിസ് കെ.കെ. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. ഒരു കോടി രൂപയാണ് ചികിത്സാ സഹായത്തിനായി സ്വരൂപിക്കുക. അംഗങ്ങള്‍, അഭ്യുദയകാംക്ഷികള്‍, സ്ഥാപനങ്ങള്‍ എന്നിവ വഴിയാണ് ഫണ്ട് ശേഖരിക്കുക. അംഗങ്ങള്‍ക്ക് 25,000 രൂപ വരെ ചികിത്സാ ധനസഹായം നല്‍കും. സൗജന്യമായി വൃക്ക നല്‍കിയ സെബാസ്റ്റ്യന്‍ ജോര്‍ജ്, 17 വര്‍ഷമായി അഗതികള്‍ക്കും നിര്‍ധന രോഗികള്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കുന്ന കപ്പിത്താം പറമ്പില്‍ ജോണ്‍സണ്‍ എന്നീ അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. മുന്‍ പ്രസിഡന്‍റ് കെ.എം. അബൂബക്കര്‍ അനുസ്മരണ സമ്മേളനവും നടന്നു. പ്രസിഡന്‍റ്് കെ.എല്‍. ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. കൃഷ്ണന്‍, എം.ജി യൂനിവേഴ്സിറ്റിയില്‍നിന്ന് കോമേഴ്സില്‍ ഡോക്ടറേറ്റ് നേടിയ കെ.എം. വിനീത്, എം.എസ്സി അപൈ്ളഡ് ഇലക്ട്രോണിക്സില്‍ ഒന്നാം റാങ്ക് നേടിയ ശ്രുതി ഗിരീശന്‍, എം.ബി.എ ഒന്നാംറാങ്ക് നേടിയ ആര്‍. രാഖി എന്നിവരെ ആദരിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയ ഏഴു വിദ്യാര്‍ഥികള്‍ക്ക് കെ.എം. അബൂബക്കര്‍ സ്മാരക സ്വര്‍ണമെഡല്‍ സമ്മാനിച്ചു. 70 കഴിഞ്ഞ ബാങ്ക് അംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ വിതരണോദ്ഘാടനവും നടന്നു. എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. കൃഷ്ണന്‍, വൈസ് പ്രസിഡന്‍റ് റസിയ ജമാല്‍, കൊച്ചി സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്‍മാന്‍ മയ്യാറ്റില്‍ സത്യന്‍, ഓച്ചന്തുരുത്ത് സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് ആല്‍ബി കളരിക്കല്‍, കര്‍ത്തേടം റൂറല്‍ സഹകരണ സംഘം പ്രസിഡന്‍റ് സി. എക്സ്. ആല്‍ബര്‍ട്ട്, സി.പി.ഐ. എളങ്കുന്നപ്പുഴ ലോക്കല്‍ സെക്രട്ടറി കെ.പി. സെബാസ്റ്റ്യന്‍, മത്സ്യത്തൊഴിലാളി ക്ഷേമ വികസന സഹകരണ സംഘം പ്രസിഡന്‍റ് എ.കെ. ശശി, എളങ്കുന്നപ്പുഴ എസ്.സി എസ്.ടി സഹകരണ സംഘം പ്രസിഡന്‍റ് എ.കെ. നടേശന്‍, ബാങ്ക് വൈസ് പ്രസിഡന്‍റ് പി.കെ. ബാബു, സെക്രട്ടറി ഒ.ആര്‍. രമാദേവി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.