കളമശ്ശേരി: വീടുകളില്‍നിന്ന് പ്ളാസ്റ്റിക് അടക്കമുള്ള അജൈവമാലിന്യങ്ങള്‍ നഗരസഭ സ്വീകരിക്കാതെവന്നതോടെ വീടുകളിലും തെരുവോരങ്ങളിലും മാലിന്യം നിറയുന്നു. ഹൈകോടതി ഉത്തരവിന്‍െറ പേരില്‍ ആഴ്ചകള്‍ തോറും വീടുകളില്‍നിന്ന് ശേഖരിച്ചിരുന്ന പ്ളാസ്റ്റിക് മാലിന്യം കഴിഞ്ഞ ഒരുമാസമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതുമൂലം പ്ളാസ്റ്റിക് അടക്കമുള്ള അജൈവമാലിന്യങ്ങള്‍ വീടുകള്‍ക്കകം നിറഞ്ഞിരിക്കുകയാണ്. ഇതില്‍ ചിലര്‍ ചെറിയ കൂടുകളിലാക്കി തെരുവോരങ്ങളില്‍ തള്ളുകയാണ്. വീടുകള്‍ക്ക് സമീപം പറമ്പുകളില്‍ കൂട്ടിയിട്ട് കത്തിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കാണ് ഇടയാക്കുന്നത്. ഇതിനിടെ, പ്ളാസ്റ്റിക് മാലിന്യം കഴുകിവെച്ചാല്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുകളിലത്തെി ശേഖരിക്കുമെന്ന് നഗരസഭാ സെക്രട്ടറി കഴിഞ്ഞമാസം 24ന് നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, രണ്ടാഴ്ച പിന്നിട്ടിട്ടും മാലിന്യം കൊണ്ടുപോകാന്‍ ആരുമത്തെിയില്ളെന്നാണ് വീട്ടമ്മമാരുടെ പരാതി. ദേശീയപാതയോരത്തെ നഗരസഭയുടെ ഡംബിങ് യാര്‍ഡില്‍ മാലിന്യം തള്ളുന്നത് ഹൈകോടതി വിലക്കിയിരുന്നു. യാര്‍ഡിലെ മലിനജലം തമ്പുങ്ങല്‍ തോട്ടിലേക്ക് ഒലിച്ചിറങ്ങി അവിടെനിന്ന് മുട്ടാര്‍ പുഴയിലത്തെി പുഴ മലിനമാകുന്നതായി ചൂണ്ടിക്കാണിച്ചു നല്‍കിയ ഹരജിയിലാണ് കോടതി മാലിന്യസംസ്കരണം വിലക്കിയത്. എന്നാല്‍, ഇതിന്‍െറ പേരില്‍ നഗരസഭ പരിധിയിലെ വീടുകളില്‍നിന്ന് പ്ളാസ്റ്റിക് മാലിന്യശേഖരം കഴിഞ്ഞമാസം മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. റോഡരികിലും പൊതുയിടങ്ങളിലും കുമിഞ്ഞുകൂടുന്ന മാലിന്യങ്ങളില്‍നിന്ന് നഗരസഭ ആരോഗ്യവിഭാഗം അഴകുന്നവ തരംതിരിച്ച് മറ്റുള്ളവ അവിടെതന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. മറ്റിടങ്ങളില്‍നിന്ന് വ്യാപകമായി ഈ ഭാഗങ്ങളില്‍ മാലിന്യം തള്ളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.