ആദിശങ്കരയിലെ വിദ്യാര്‍ഥികള്‍ ജര്‍മനിയിലേക്ക്

കാലടി: ആദിശങ്കരയിലെ വിദ്യാര്‍ഥികള്‍ പഠനത്തിന്‍െറ ഭാഗമായി രണ്ട് ജര്‍മന്‍ സര്‍വകലാശാലകള്‍ സന്ദര്‍ശിക്കും. ജര്‍മന്‍ അക്കാദമിക് എക്സ്ചേഞ്ച് സര്‍വിസിന്‍െറ (ഡാഡ്) സഹായത്തില്‍ ഹോക് ഷൂലെ കാള്‍സ്റൂഹെ യൂനിവേഴ്സിറ്റിയിലെ അപൈ്ളഡ് സയന്‍സ് വിഭാഗവും ഫ്രൈബുര്‍ഗിലെ ആല്‍ബെര്‍ട്ട് ലുഡ്വിഗ്സ് യൂനിവേഴ്സിറ്റിയിലെ മൈക്രോസിസ്റ്റം എന്‍ജിനീറിങ് വിഭാഗവുമാണ് സന്ദര്‍ശിക്കുന്നത്. ഉപരിപഠനത്തിനും ഉന്നത ഗവേഷണത്തിനും ആകര്‍ഷണീയമായ ഫെലോഷിപ്പുകളും സ്കോളര്‍ഷിപ്പുകളും ജര്‍മന്‍ സര്‍ക്കാറും മറ്റ് ഏജന്‍സികളും വിദേശ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്ന സ്ഥാപനമാണ് ഡാഡ്. ആദിശങ്കരയിലെ അപൈ്ളഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍ വിഭാഗത്തിലെ അസി. പ്രഫസര്‍ പി.എസ്. ലക്ഷ്മിയുടെ നേതൃത്വത്തിലാണ് പതിനഞ്ച് വിദ്യാര്‍ഥികളടങ്ങുന്ന സംഘം മാര്‍ച്ച് രണ്ടുമുതല്‍ പന്ത്രണ്ടുവരെ പതിനൊന്ന് ദിവസം ജര്‍മനിയില്‍ ചെലവഴിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.