പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം കഠിന തടവ്

പറവൂര്‍: സ്വത്ത് കൈവശപ്പെടുത്താനായി പിതാവിനെ തല്ലിക്കൊന്ന കേസില്‍ മകനെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. കടമക്കുടി കോതാട് കണ്ണാംപറമ്പില്‍ ആന്‍റണിയെ (74) കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതിയായ മകന്‍ വില്ലി ആന്‍റണിയെ (35) ശിക്ഷിച്ചത്. പറവൂര്‍ അഡീ. ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. 2013 മാര്‍ച്ച് 16നാണ് സംഭവം. ആന്‍റണിയുടെ ഉടമസ്ഥതയിലുള്ള 18 സെന്‍റ് വീടും പുരയിടവും കൈവശപ്പെടുത്തുന്നതിനായി അടിച്ചും തൊഴിച്ചും കൊലപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡി. പബ്ളിക് പ്രോസിക്യൂട്ടര്‍ ഭാമ ജി. നായര്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.