ഹിന്ദു മഹാസംഗമം: ഘോഷയാത്രയിലെ പങ്കാളിത്തക്കുറവിനെച്ചൊല്ലി തര്‍ക്കം

പറവൂര്‍: ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പറവൂര്‍ ഹിന്ദു മഹാസംഗമത്തോടനുബന്ധിച്ച മഹാഘോഷയാത്രയില്‍ ജനപങ്കാളിത്തം തീരെ കുറഞ്ഞതിനെച്ചൊല്ലി തര്‍ക്കം. 15,000 പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെട്ടത്. എന്നാല്‍, സ്പെഷല്‍ ബ്രാഞ്ചിന്‍െറ കണക്കനുസരിച്ച് 1500ല്‍ താഴെ പേര്‍ മാത്രമാണ് പങ്കെടുത്തത്. എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്‍റ് സി.എന്‍. രാധാകൃഷ്ണനായിരുന്നു സ്വാഗതസംഘം ചെയര്‍മാന്‍. കെ.പി.എം.എസ് (ബാബു വിഭാഗം) ഉള്‍പ്പെടെ വിവിധ സംഘടനകളുടെ പങ്കാളിത്തവുമുണ്ടായിരുന്നു. ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ എസ്.എന്‍.ഡി.പി യൂനിയന്‍ ശാഖകള്‍ക്ക് സര്‍ക്കുലര്‍ അയച്ചിരുന്നെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല. താല്‍പര്യമുള്ളവര്‍ക്ക് പോകാമെന്ന നിലപാടാണ് ശാഖാ കമ്മിറ്റികള്‍ സ്വീകരിച്ചത്. കെ.പി.എം.എസിലെ പിളര്‍പ്പിനത്തെുടര്‍ന്ന് ബാബു വിഭാഗം പറവൂരില്‍ ശുഷ്കമാണ്. എസ്.എന്‍.ഡി.പി യൂനിയന്‍ താല്‍പര്യം കാണിക്കാതിരുന്നതുമൂലമാണ് ഘോഷയാത്രയില്‍ പങ്കാളിത്തം കുറഞ്ഞതെന്ന് സംഘ്പരിവാര്‍ പറയുന്നു. എന്നാല്‍, ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എത്ര പങ്കെടുത്തുവെന്ന എസ്.എന്‍.ഡി.പിയുടെ ചോദ്യത്തിനുമുന്നില്‍ ഇവര്‍ക്ക് ഉത്തരംമുട്ടുന്നു. ചതയദിന ഘോഷയാത്ര എസ്.എന്‍.ഡി.പി നടത്തുമ്പോള്‍ സ്ത്രീകളടക്കം പതിനായിരത്തിലേറെ പേര്‍ പങ്കെടുക്കാറുണ്ട്. അടുത്തിടെ വേട്ടുവ മഹാസഭ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രകടനത്തേക്കാള്‍ കുറവായിരുന്നു ഐക്യവേദി ഘോഷയാത്രയിലെ പങ്കാളിത്തം. വ്യാപക പ്രചാരണം ഘോഷയാത്രക്കായി സംഘടിപ്പിച്ചിരുന്നു. വന്‍ ജനപങ്കാളിത്തമുണ്ടാകുമെന്ന പ്രതീക്ഷയില്‍ പൊലീസ് ഗതാഗത നിയന്ത്രണവുമേര്‍പ്പെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.