മുപ്പത്തടത്തെ അനധികൃത പാര്‍ക്കിങ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതായി പരാതി

കടുങ്ങല്ലൂര്‍: മുപ്പത്തടം, കടുങ്ങല്ലൂര്‍ പ്രദേശത്ത് അനധികൃത പാര്‍ക്കിങ് പതിവാകുന്നു. പടിഞ്ഞാറേ കടുങ്ങല്ലൂര്‍ മുതല്‍ മുപ്പത്തടം കവല വരെയുള്ള ഭാഗത്താണ് ഭാരവാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ്. വാഹന ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നതിനൊപ്പം അപകടങ്ങള്‍ക്കും ഇത് കാരണമാകുന്നതായാണ് പരാതി. അപകടങ്ങള്‍ പതിവായ ഇവിടെ ഏതാനും ദിവസം മുമ്പ് മഞ്ഞുമ്മല്‍ സ്വദേശിനിയായ വീട്ടമ്മ അപകടത്തില്‍ മരിച്ചിരുന്നു. ഗതാഗതക്കുരുക്കുമൂലം കൃത്യസമയത്ത് ട്രിപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ളെന്നാണ് ബസ് ജീവനക്കാരുടെ പരാതി. ആലുവ മെട്രോ റെയില്‍ നിര്‍മാണത്തിന്‍െറ ഭാഗമായി ഭാരവാഹനങ്ങള്‍ വഴി തിരിച്ചുവിടാന്‍ തുടങ്ങിയതോടെയാണ് ഈ ഭാഗത്ത് ഗതാഗതതതടസ്സം രൂക്ഷമായത്. നീളമേറിയ ഭാരവാഹനങ്ങള്‍ തട്ടി രാത്രി വൈദ്യുതി, ടെലിഫോണ്‍ പോസ്റ്റുകളും ലൈനുകളും തകരുന്നതും പതിവായിട്ടുണ്ട്. അനധികൃത പാര്‍ക്കിങ്ങിന് നിയന്ത്രണമേര്‍പ്പെടുത്തി ബസ് സര്‍വിസുകള്‍ സുഗമമാക്കുന്നതിന് അടിയന്തര നടപടിയെടുക്കണമെന്ന് ബസ് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സാജു വൃന്ദാവന്‍ അധികൃതരോട് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.