കൊച്ചി: വൈപ്പിന്‍ ദ്വീപിലുള്ള കേടുവന്ന കുടിവെള്ള പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്ന ജോലികള്‍ അവസാന ഘട്ടത്തിലാണെന്ന് ജല അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. വൈപ്പിനിലെ ശുദ്ധജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.ജി. ആന്‍റണി സമര്‍പ്പിച്ച പരാതിയില്‍ മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ജലഅതോറിറ്റിയില്‍നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. റെയില്‍വേ ലൈനിന് കുറുകെ പൈപ്പ് സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചെങ്കിലും സാങ്കേതിക-സാമ്പത്തിക പരിമിതികള്‍ കാരണം സാധിച്ചിട്ടില്ളെന്നും വിശദീകരണത്തില്‍ പറയുന്നു. പ്രസ്തുത ജോലിക്കുള്ള കരാര്‍ റദ്ദ് ചെയ്ത് പുന$ക്രമീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും ജല അതോറിറ്റി അറിയിച്ചു. ഇടക്കാല നടപടിയായി 400 മില്ലീ മീറ്റര്‍ പി.വി.സി പൈപ്പ് സ്ഥാപിക്കുന്ന പദ്ധതി പരിഗണനയിലുണ്ടെന്നും പറയുന്നു. എളങ്കുന്നപ്പുഴ, ഞാറക്കല്‍, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട വൈപ്പിന്‍ ദ്വീപിലെ ജലവിതരണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് ജലഅതോറിറ്റി സമ്മതിച്ചു. വാല്‍വുകള്‍ പുന$ക്രമീകരിച്ചും കൊച്ചി നഗരത്തിലേക്കുള്ള പമ്പിങ്ങില്‍ വ്യതിയാനം വരുത്തിയും പ്രശ്നങ്ങള്‍ ഏകദേശം പരിഹരിച്ചിട്ടുണ്ട്. ജിഡ ധനസഹായത്തോടെയുള്ള പദ്ധതി നടപ്പാക്കുമ്പോള്‍ എളങ്കുന്നപ്പുഴ, ഞാറയ്ക്കല്‍, നായരമ്പലം പഞ്ചായത്തുകളില്‍ കൂടുതല്‍ മെച്ചപ്പെട്ട തരത്തില്‍ ജലവിതരണം നടത്താനാകുമെന്ന് ജല അതോറിറ്റി വിശദീകരിച്ചു. കേസ് ജൂലൈ 21ന് കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.