കോലഞ്ചേരി: കിന്‍ഫ്രയിലെ മലിനീകരണ പ്ളാന്‍റുകള്‍ 10 ദിവസത്തിനുള്ളില്‍ വൃത്തിയാക്കാനും പൈ്ളവുഡ് പശ നിര്‍മാണ കമ്പനിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്താനും തീരുമാനം. മലിനീകരണത്തിനെതിരെ ജനകീയ സമിതി നടത്തിയ പ്രതിഷേധത്തെയും ഹര്‍ത്താലിനെയും തുടര്‍ന്നാണ് കമ്പനി അധികൃതരുടെ ഉറപ്പ്. കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും മാരകവിഷങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് പൈ്ളവുഡ് പശ നിര്‍മിക്കുന്ന കമ്പനി അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടാണ് മലിനീകരണ വിരുദ്ധ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കിന്‍ഫ്ര പാര്‍ക്ക് ഉപരോധിച്ചുകൊണ്ട് നെല്ലാട്ട് ഹര്‍ത്താല്‍ നടത്തിയത്. ഉപരോധസമരം ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ വി. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഡ്വ. കെ.എസ്. അരുണ്‍കുമാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, പി. കേശവന്‍ നായര്‍, രാധാമണി ജയന്‍, ദേവയാനി, കെ.എസ്. അജയ്കുമാര്‍, അജി മാത്യു, ടി.സി. ദിനേശ്, കെ. ശ്യാംലാല്‍, മാത്യു ദാനിയേല്‍, എം.യു. ചാക്കോ, കെ.ടി. മത്തായി, പി.ജി. മനോജ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കിന്‍ഫ്ര ടെക്നിക്കല്‍ മാനേജര്‍ അമ്പിളിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ കമ്പനിയിലെ മലിനീകരണ പ്ളാന്‍റുകള്‍ 10 ദിവസത്തിനുള്ളില്‍ വൃത്തിയാക്കാനും പൈ്ളവുഡ് പശ നിര്‍മാണ കമ്പനിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്താനും തീരുമാനമായി. വ്യവസായ പാര്‍ക്കിലെ മുഴുവന്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. മലിനീകരണ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ ഒരോ മാസവും ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരിശോധിക്കാനും തീരുമാനിച്ചു. സമരത്തിന് വിപിന്‍ കെ. വിജയന്‍, ലാല്‍ജി സി, പ്രവീണ്‍ എസ്. നായര്‍, എന്‍. ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.