ഫ്ളാറ്റില്‍നിന്ന് പെരിയാറിലേക്ക് കക്കൂസ് മാലിന്യം തള്ളി

ആലുവ: ജലശുദ്ധീകരണ ശാലയില്‍നിന്ന് മീറ്ററുകള്‍ മാത്രം അകലെയുള്ള ഫ്ളാറ്റില്‍നിന്ന് പെരിയാറിലേക്ക് കക്കൂസ് മാലിന്യം തള്ളി. ആലുവ ചെമ്പകശ്ശേരി കടവിന് സമീപമുള്ള യൂനി ഹോംസ് റിവര്‍ ഹൈറ്റ്സ് എന്ന ഫ്ളാറ്റില്‍നിന്നാണ് മാലിന്യം പുഴയിലേക്ക് പമ്പ് ചെയ്തത്. ബഹുനില കെട്ടിടത്തിന്‍െറ ഭൂനിരപ്പിന് താഴെയുള്ള മാലിന്യ ടാങ്കുകളില്‍നിന്നാണ് മോട്ടോര്‍ ഉപയോഗിച്ച് പെരിയാറിലേക്കുള്ള കനാലിലേക്ക് മാലിന്യം പമ്പ് ചെയ്തത്. വിശാല കൊച്ചിയിലേക്കടക്കം കുടിവെള്ളം ശേഖരിക്കുന്നത് പെരിയാറിലെ ജലശുദ്ധീകരണ ശാലയില്‍നിന്നാണ്. അതിനാല്‍ കുടിവെള്ളത്തെ ബാധിക്കാനിടയുണ്ട്. അറുപതോളം ഫ്ളാറ്റുകളുള്ള കെട്ടിടത്തിന്‍െറ സമീപത്തുകൂടി മഴവെള്ളം ഒഴുക്കാനെന്ന പേരില്‍ പുഴയിലേക്ക് കാനയുണ്ട്. ഇതിലൂടെയാണ് ഖരരൂപത്തിലുള്ള മാലിന്യമടക്കം പമ്പ് ചെയ്തത്. സമീപത്തെ കാനയില്‍ മാലിന്യം ശ്രദ്ധയില്‍പെട്ടതിനത്തെുടര്‍ന്ന് വെല്‍ഫെയര്‍ പാര്‍ട്ടി യുവജന വിഭാഗം മണ്ഡലം പ്രസിഡന്‍റ് നജീബ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും എത്തിയതോടെ പമ്പിങ് നിര്‍ത്തി. നഗരസഭാ അധികൃതര്‍ എത്തിയെങ്കിലും ഫ്ളാറ്റ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കാനോ പൊലീസില്‍ പരാതി നല്‍കാനോ തയാറായില്ല. വെല്‍ഫെയര്‍ പാര്‍ട്ടി യുവജന വിഭാഗം നേതാവ് ഷബീറിന്‍െറ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പൊലീസ് മോട്ടോറുകള്‍ കസ്റ്റഡിയിലെടുത്തു. ഫ്ളാറ്റ് അധികൃതര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.