ഇക്കോ ടൂറിസം മേഖലയില്‍ മാലിന്യം ചെക്ക് പോസ്റ്റ് കടന്നത്തെുന്നു

കാലടി: ഇക്കോ ടൂറിസം മേഖലയായ മലയാറ്റൂര്‍ മണപ്പാട്ടുചിറ യൂക്കാലി ഭാഗത്ത് മാരകരോഗങ്ങള്‍ പരത്തുന്ന മാലിന്യം തള്ളുന്നു. കുന്നിലങ്ങാടി ഫോറസ്റ്റ് ചെക്ക്പോസ്റ്റ് വഴിയാണ് ഈ മാലിന്യം എത്തുന്നത്. 2014ല്‍ മഴക്കാലത്ത് എറണാകുളം ഭാഗത്തുനിന്ന് ആശുപത്രിമാലിന്യങ്ങള്‍ ഈഭാഗത്ത് തള്ളിയതിന് സ്വകാര്യ ആശുപത്രി അധികൃതര്‍ക്കെതിരെയും പറമ്പ് ഉടമസ്ഥനെതിരെയും കാലടി പൊലീസ് എടുക്കുകയും മാലിന്യം കോരി മാറ്റുകയും ചെയ്തിരുന്നു. ഇത്തവണ ഇടമലയാര്‍ കനാലിന്‍െറ ഭാഗങ്ങളിലും സമീപത്തുള്ള പറമ്പിലുമാണ് മാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത്. മാലിന്യം ചീഞ്ഞളിഞ്ഞ് മണപ്പാട്ടുചിറയില്‍ എത്തുകയും മാരകരോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ ഇടയാവുകയും ചെയ്യുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനാസ്ഥയും മൗനാനുവാദവുമാണ് ദൂരെ സ്ഥലങ്ങളില്‍നിന്ന് മാലിന്യങ്ങള്‍ ഇക്കോ ടൂറിസം മേഖലയായ മണപ്പാട്ടുചിറയില്‍ എത്തുന്നതെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് നെല്‍സന്‍ മാടവന പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.