നിര്‍മാണത്തിനിടെ കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്

പള്ളിക്കര: നിര്‍മാണത്തിനിടെ കെട്ടിടം തകര്‍ന്ന് രണ്ടാള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ പറക്കോട് ജങ്ഷന് സമീപമാണ് സംഭവം. കോണ്‍ഗ്രീറ്റിനിടെയാണ് കെട്ടിടം തകര്‍ന്നത്. തൊഴിലാളികള്‍ ഉച്ചഭക്ഷണത്തിനു പോയതിനാല്‍ വന്‍ അപകടം ഒഴിവായി. രാവിലെ മുതല്‍ ആരംഭിച്ച കോണ്‍ക്രീറ്റ് ഉച്ചക്ക് രണ്ടിന് ഊണിനായി നിര്‍ത്തുകയായിരുന്നു. ഈ സമയത്ത് തൊഴിലാളികള്‍ മുകളില്‍നിന്ന് താഴെയിറങ്ങിയതിനാലാണ് വന്‍ അപകടം ഒഴിവായത്. 45ഓളം തൊഴിലാളികളാണ് ഇവിടെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്. കോണ്‍ക്രീറ്റിനായി നല്‍കിയ തൂണുകളുടെ ബലക്ഷയമാണ് അപകടം ഉണ്ടാക്കിയത്. കരാറുകാര ന്‍െറ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.