ഗതാഗതക്കുരുക്ക്: തോട്ടുമുഖം കവല വികസിപ്പിക്കണമെന്ന് ആവശ്യം

ആലുവ: മൂന്നാര്‍ ദേശസാത്കൃത റോഡിലെ തോട്ടുമുഖം കവല വികസിപ്പിക്കണമെന്ന് ആവശ്യമുയരുന്നു. ഗതാഗതക്കുരുക്ക് മൂലം കവല വീര്‍പ്പുമുട്ടുകയാണ്. റോഡിന് വീതിയില്ലാത്തതാണ് പ്രധാന പ്രശ്നം. തുരുത്ത് പാലം, മാറമ്പിള്ളി പാലം എന്നിവ വന്നതോടെ യാത്രക്കാരുടെയും വാഹനങ്ങളുടെയും എണ്ണം നാലിരട്ടിയോളം വര്‍ധിച്ചു. കുരുക്ക് ഒഴിവാക്കാന്‍ ട്രാഫിക് പൊലീസ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കവലയില്‍ ഇരുവശവും ഉപയോഗശൂന്യമായ കാനകളാണ്. കാനകളില്‍ മണ്ണും മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്. മഴക്കാലത്ത് വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറുകയാണ്. തോട്ടുമുഖത്തു നിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്കുള്ള റോഡില്‍ പലപ്പോഴും കുഴികളുണ്ടാകാറുണ്ട്. ഇത്തരം കുഴികളില്‍ വീണ് ബൈക്കുകള്‍ മറിഞ്ഞ് അപകടങ്ങള്‍ സംഭവിക്കുന്നു. കവലയില്‍ കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ ആവശ്യത്തിന് സൗകര്യമില്ല. അപകട മുന്നറിയിപ്പ് ബോര്‍ഡുകളും റിഫ്ളക്ടറുകളും ആവശ്യമാണ്. അപകടം കുറക്കാന്‍ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ അടിയന്തരമായി സ്ഥാപിക്കേണ്ടതുണ്ട്. തൊട്ടുമുഖത്തെ പ്രശ്നങ്ങള്‍ക്ക് അടിയന്തരമായി അധികാരികള്‍ പരിഹാരം ഉണ്ടാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി യൂത്ത് വിങ് ആലുവ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.