ഫയര്‍ ഫോഴ്സിനും ആംബുലന്‍സിനും വ്യാജസന്ദേശം നല്‍കുന്നയാളെ പിടികൂടി

മൂവാറ്റുപുഴ: ഫയര്‍ ഫോഴ്സിനെയും ആംബുലന്‍സ് ഉടമകളെയും വ്യാജസന്ദേശം നല്‍കി വട്ടംകറക്കുന്ന ആളെ മൂവാറ്റുപുഴ പൊലീസ് പിടികൂടി. ഈരാറ്റുപേട്ട പുത്തപ്ളാക്കല്‍ വീട്ടില്‍ ഫൈസല്‍ എന്ന നവാസിനെയാണ് (26) എസ്.ഐ അനൂപിന്‍െറ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഷാനി അബു നല്‍കിയ പരാതിയത്തെുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വ്യാഴാഴ്ച ഉച്ചയോടെ ഈരാറ്റുപേട്ടയില്‍നിന്ന് പിടികൂടിയത്. ഏപ്രില്‍ 27ന് ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സ് വാഴക്കുളത്ത് അപകടമുണ്ടായെന്ന സന്ദേശം നല്‍കി കബളിപ്പിച്ചിരുന്നു. മെസേജ് ലഭിച്ച മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ ആശുപത്രി സൂപ്രണ്ട് പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ആംബുലന്‍സുകള്‍, ഫയര്‍ ഫോഴ്സ് എന്നിവയെ വിളിച്ച് പ്രതി കബളിപ്പിച്ചതായി കണ്ടത്തെിയത്. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു. എസ്.ഐയെ കൂടാതെ സി.പി.ഒമാരായ വി. സുരേഷ്, രാജേന്ദ്രന്‍, ദിലീപ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.