കോലഞ്ചേരി: സര്‍വശിക്ഷാ അഭയാനുകീഴിലെ ബി.ആര്‍.സികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യാപക ആക്ഷേപമുയരുന്നു. പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന് കേന്ദ്രാവിഷ്കൃത പദ്ധതിയായ എസ്.എസ്.എയുടെ പ്രാദേശിക നടത്തിപ്പ് കേന്ദ്രങ്ങളാണ് ബി.ആര്‍.സി(ബ്ളോക് റിസോഴ്സ് സെന്‍റര്‍). മാറിവരുന്ന സര്‍ക്കാറുകളെ അനുകൂലിക്കുന്നവര്‍ക്കാണ് എസ്.എസ്.എയുടെയും ബി.ആര്‍.സികളുടെയും നിയന്ത്രണം. അതിനാല്‍ സര്‍ക്കാറുകളെ അനുകൂലിക്കുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന കേന്ദ്രങ്ങളായി ബി.ആര്‍.സികള്‍ മാറുന്നുവെന്നാണ് ആക്ഷേപം. ബി.പി.ഒ, പരിശീലകര്‍, സാങ്കേതിക ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ ഓരോ ബി.ആര്‍.സിയിലുമുണ്ടെന്നാണ് കണക്ക്. ജില്ലയില്‍ ഇത്തരത്തില്‍ 14 ബി.ആര്‍.സികളാണുള്ളത്. ഇവിടത്തെ ജീവനക്കാരെല്ലാവരും അതത് സര്‍ക്കാറുകളുടെ താല്‍പര്യപ്രകാരം നിയമിക്കപ്പെടുന്നവരാണ്. എസ്.എസ്.എയുടെ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി മതിയായ യോഗ്യതയില്ലാത്തവരെയും അധ്യാപന പരിചയമില്ലാത്തവരെയും ഇത്തരത്തില്‍ നിയമിച്ചിട്ടുണ്ട്. ബി.പി.ഒമാരാകാന്‍ പത്തുവര്‍ഷത്തെ സര്‍ക്കാര്‍ അധ്യാപന യോഗ്യതയും പരിശീലകരാകാന്‍ മൂന്ന് വര്‍ഷത്തെ സര്‍ക്കാര്‍ അധ്യാപന യോഗ്യതയും വേണം. എന്നാല്‍, ഇതെല്ലാം വ്യാപകമായി അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപണമുണ്ട്. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് ഇത് വ്യാപകമായി ലംഘിക്കപ്പെട്ടെന്നാണ് വിവിധ സംഘടനകള്‍ ആരോപിക്കുന്നത്. അന്തര്‍ ജില്ലാ സ്ഥലംമാറ്റത്തിലും ഡെപ്യൂട്ടേഷന്‍ നല്‍കിയതിലും നിയമം പാലിച്ചിട്ടില്ളെന്ന് ഇവര്‍ പറയുന്നു. ഇത്തരത്തില്‍ നിയമനം ലഭിക്കുന്നവര്‍ കൃത്യമായി ഓഫിസുകളില്‍ എത്താറില്ല. സ്കൂള്‍ സന്ദര്‍ശനം, ട്രെയ്നിങ് തുടങ്ങി കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്വാകാര്യ ആവശ്യങ്ങള്‍ക്കും മറ്റും മുങ്ങുന്നതായ ആക്ഷേപവും ശക്തമാണ്. ജീവനക്കാരുടെ ഹാജര്‍ സംബന്ധിച്ച് കൃത്യമായ പരിശോധനയോ വിവര ശേഖരണമോ ഇല്ലാത്തതും ഇവര്‍ മുതലാക്കുന്നുണ്ട്. ബി.ആര്‍.സികളുടെ മേല്‍നോട്ടത്തിനായി ജില്ലയടിസ്ഥാനത്തില്‍ നിയമിച്ചവര്‍ പലപ്പോഴും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.