പള്ളിക്കര: മാലിന്യ സംസ്കരണ നിയന്ത്രണ ബോര്‍ഡിന്‍െറവ്യവസ്ഥകള്‍ ലംഘിച്ച കൊച്ചി കോര്‍പറേഷന്‍െറ ബ്രഹ്മപുരത്തെ പ്ളാന്‍റിന്‍െറ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ബ്രഹ്മപുരം പ്ളാന്‍റിന്‍െറ അശാസ്ത്രീയ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസി ജിത്ത് കുമാര്‍ ഉള്‍പ്പെടെ നല്‍കിയ ഹരജിയില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ ചെന്നൈ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ ഹരജി വീണ്ടും പരിഗണിക്കുന്ന ജൂലൈ 21 ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിശദീകരിക്കണം. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അനുമതിയില്ലാതെയാണ് ബ്രഹ്മപുരത്തെ പ്ളാന്‍റ് പ്രവര്‍ത്തിക്കുന്നതെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയത് നേരത്തേ ട്രൈബ്യൂണല്‍ പരിശോധിച്ചിരുന്നു. ബ്രഹ്മപുരത്തുള്ള ഭൂമിയുടെ ഒരു ഭാഗത്ത് മാലിന്യ സംസ്കരണത്തിന്‍െറ അനുബന്ധ പ്ളാന്‍റ് നിര്‍മിക്കാനുള്ള പദ്ധതി ശിപാര്‍ശ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ പരിഗണനയിലാണ് പദ്ധതിക്ക് പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയില്‍ നിന്നുള്ള അനുമതി നേടിയിട്ടില്ല. പരിസ്ഥിതി അനുമതിയില്ലാതെയുള്ള നടപടികള്‍ നിയമപരമല്ളെന്ന് ട്രൈബ്യൂണല്‍ അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് 2008 മുതല്‍ 2011 വരെയാണ് പ്ളാന്‍റിന് പ്രവര്‍ത്തനാനുമതി നല്‍കിയതെന്ന് ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. അനുമതി പുതുക്കാതെ 2011ന് ശേഷം അവിടെ മാലിന്യം ഇട്ടത് നിയമവിരുദ്ധമാണ്. ഈ സാഹചര്യത്തില്‍ കോര്‍പറേഷന്‍ സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് നേരത്തേ നിര്‍ദേശിച്ചിരുന്നെങ്കിലും ബെര്‍ലിനില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനാല്‍ സെക്രട്ടറിക്ക് നേരിട്ട് ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന്് നഗരസഭ അഭിഭാഷകന്‍ അറിയിച്ചു. അടുത്തദിവസം ഹാജരാകുമെന്നും അറിയിച്ചു. നഗരപരിധിയിലെ ഖരമാലിന്യ സംസ്കരണത്തിനുള്ള സമഗ്രപദ്ധതിയും തയാറാക്കണമെന്നും കോര്‍പറേഷന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.