പെരുമ്പാവൂര്‍: കണ്ടന്തറ ഗവ. യു.പി. സ്കൂളില്‍ എട്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അങ്കണവാടി സ്കൂള്‍ അധികൃതര്‍ പൂട്ടിയതായി പരാതി. സ്കൂള്‍ കെട്ടിടത്തില്‍ അങ്കണവാടിയും പ്രവര്‍ത്തിക്കുന്നതിനാല്‍ സ്ഥലസൗകര്യമില്ളെന്നാണ് പൂട്ടിയതു സംബന്ധിച്ച് സ്കൂള്‍ അധികൃതരുടെ വിശദീകരണം. സ്കൂള്‍ അധികൃതരുടെ പരാതിയെക്കുറിച്ച് പഠിക്കുന്നതിന് സബ് കമ്മിറ്റിയെ പഞ്ചായത്ത് നിയോഗിച്ചിരുന്നു. സ്കൂളില്‍ നടത്തിയ പരിശോധനയില്‍ പകരം സംവിധാനമാകും വരെ അങ്കണവാടി പ്രവര്‍ത്തിക്കാനാണ് ഇവരും തീരുമാനിച്ചത്. എന്നാല്‍, ഇതിനു വിപരീതമായി ചൊവ്വാഴ്ച സ്കൂള്‍ അധികൃതരുടെ സാന്നിധ്യത്തില്‍ അങ്കണവാടി അടച്ചു പൂട്ടുകയായിരുന്നു. വെങ്ങോല പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ 40ഓളം കുട്ടികളാണുള്ളത്. അങ്കണവാടി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്‍റ് ഡിവൈ.എസ്.പിക്ക് നല്‍കിയ പരാതി നിലനില്‍ക്കെയാണ് അടച്ചുപൂട്ടലുണ്ടായത്. സ്കൂള്‍ പി.ടി.എയുടെയും ഹെഡ്മാസ്റ്ററുടെയും പിടിവാശിയാണ് കുട്ടികള്‍ പെരുവഴിയിലാകാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. ബുധനാഴ്ച രാവിലെ അങ്കണവാടിയിലത്തെിയ കുട്ടികള്‍ക്ക് സ്ഥാപനം തുറന്നുകൊടുക്കാന്‍ അധികൃതര്‍ തയാറാവാത്തിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ രംഗത്തത്തെി. ഇതേതുടര്‍ന്ന് സ്ഥലത്തത്തെിയ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എ. മുക്താറും വാര്‍ഡ് മെംബര്‍ ഷെമിത ഷെരീഫും സ്കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.എം. മാഹിന്‍കുട്ടിയും സബ് ഇന്‍സ്പെക്ടര്‍ പി.എ. ഫൈസലും അധികൃതരുമായി ചര്‍ച്ച നടത്തി. എന്നാല്‍, എ.ഇ.ഒയുടെ നിര്‍ദേശപ്രകാരമാണ് അടച്ചുപൂട്ടിയതെന്ന് ഹെഡ്മാസ്റ്റര്‍ പഞ്ചായത്ത് കമ്മിറ്റിക്ക് എഴുതിനല്‍കുകയും ചെയ്തു. ശാശ്വതതീരുമാനമുണ്ടാക്കാമെന്ന വൈസ് പ്രസിഡന്‍റിന്‍െറ ഉറപ്പിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പിരിഞ്ഞു. പഞ്ചായത്ത് കമ്മിറ്റി ഇത് ചര്‍ച്ചക്കെടുത്തെങ്കിലും ഗവ. സ്കൂള്‍ പൂട്ടിക്കുന്നതിന് കണ്ടന്തറ മുസ്ലിം ജമാഅത്തിനു കീഴിലുള്ള സ്കൂള്‍ മാനേജ്മെന്‍റും പഞ്ചായത്ത് വൈസ് പ്രസിഡന്‍റും ശ്രമിക്കുകയാണെന്ന ഒരു ഇടതംഗത്തിന്‍െറ പരാമര്‍ശത്തെ തുടര്‍ന്ന് കമ്മിറ്റി അലങ്കോലമായി. അവസാനം മെംബര്‍ പരാമര്‍ശം പിന്‍വലിച്ചെങ്കിലും സമയം വൈകിയതിനാല്‍ തീരുമാനമായില്ല. വെള്ളിയാഴ്ച രാവിലെ 10ന് സ്കൂള്‍ ഹെഡ്മാസ്റ്ററെയും ഐ.സി.ഡി.എസ് സൂപ്പര്‍വൈസറെയും വിളിച്ചുവരുത്തി അങ്കണവാടി വിഷയം ചര്‍ച്ചചെയ്യാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.