കുട്ടികളില്ല; സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ച് എടയപ്പുറം സ്കൂള്‍

ആലുവ: പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ ആവശ്യത്തിന് വിദ്യാര്‍ഥികളില്ലാതെ എടയപ്പുറം ഗവ. എല്‍.പി സ്കൂള്‍. കുട്ടികളില്ളെങ്കിലും സ്കൂള്‍ അധികൃതര്‍ പുതിയ സര്‍ക്കാറിന്‍െറ പ്രഖ്യാപനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്. രണ്ട് കുട്ടികളുടെ രക്ഷിതാക്കള്‍ ഇക്കുറി ഒന്നാം ക്ളാസില്‍ പ്രവേശനത്തിനായി അന്വേഷണം നടത്തിയെങ്കിലും ഇതുവരെ പ്രവേശം രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതിനാല്‍ ഇന്ന് അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ ഒന്നാം ക്ളാസില്‍ ഒരാളെങ്കിലും ഉണ്ടാകുമോയെന്ന് കണ്ടറിയണം. കഴിഞ്ഞ വര്‍ഷവും സ്കൂള്‍ തുറന്ന ശേഷമാണ് രണ്ട് കുട്ടികള്‍ ഒന്നാം ക്ളാസില്‍ പ്രവേശം തേടിയത്തെിയത്. ഇതില്‍പ്പെട്ട ഒരുകുട്ടിയുടെ അനുജത്തി ഇക്കുറി ഇവിടെ ഒന്നാം ക്ളാസില്‍ ചേരുമെന്ന പ്രതീക്ഷയിലാണ് അധ്യാപകര്‍. 65 വര്‍ഷത്തെ പാരമ്പര്യമുള്ള സ്കൂളില്‍ സമീപകാലത്താണ് കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവ് അനുഭവപ്പെട്ടത്. ഒന്നു മുതല്‍ നാല് വരെ ക്ളാസുകളിലായി നിലവില്‍ 11 കുട്ടികളാണ് സ്കൂള്‍ രജിസ്റ്ററില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ ഇക്കുറി നാലാം ക്ളാസ് കഴിഞ്ഞ് പോയി. ബാക്കി ഒന്‍പത് കുട്ടികള്‍ക്കായി പ്രധാനാധ്യാപിക ഉള്‍പ്പെടെ നാല് അധ്യാപകരുണ്ട്. സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലും പ്രീ പ്രൈമറിയിലുമായി 25 ഓളം കുട്ടികളുണ്ടെങ്കിലും ആരും ഒന്നാം ക്ളാസ് പ്രവേശത്തിന് ഇവിടെ ചേരുന്നില്ളെന്നതാണ് സ്കൂളിന്‍െറ ദുരവസ്ഥക്ക് കാരണം. അധ്യാപകരും നാട്ടുകാരും സന്നദ്ധസംഘടനകളുമെല്ലാം സ്കൂളില്‍ അഡ്മിഷന്‍ നേടിയത്തെുന്ന കുട്ടികളെ സാമ്പത്തികമായി സഹായിക്കാന്‍ തയാറാണ്. എന്നിട്ടും രക്ഷിതാക്കളെല്ലാം പതിനായിരങ്ങള്‍ പ്രവേശ ഫീസ് ഈടാക്കുന്ന സ്വകാര്യ സ്കൂളുകളിലേക്ക് പറഞ്ഞുവിടുകയാണ്. ശ്രീനാരായണ ഗുരുവിന്‍െറ സന്ദേശം ഉള്‍കൊണ്ട് 1950ല്‍ എസ്.എന്‍.ഡി.പി യോഗം എടയപ്പുറം ശാഖയാണ് സ്വന്തം സ്ഥലത്ത് സ്കൂളാരംഭിച്ചത്. അന്ന് ഓലമേഞ്ഞ ഒറ്റകെട്ടിടമായിരുന്നു. അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ ബുദ്ധിമുട്ടായതോടെ 1956ല്‍ കെട്ടിടവും സ്ഥലവും സര്‍ക്കാറിന് കൈമാറി. പിന്നീടാണ് ഇപ്പോഴുള്ള പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. ഒരേ സമയം 250ലേറെ കുട്ടികള്‍ വരെ പഠിച്ചിരുന്ന സ്കൂളാണിത്. കുട്ടികളുടെ എണ്ണം വിരലിലെണ്ണാവുന്ന അവസ്ഥയിലാണെങ്കിലും പഞ്ചായത്ത് അധികൃതര്‍ സ്കൂള്‍ വികസനത്തിന് ഫണ്ട് ചെലവഴിക്കുന്നുണ്ട്. കഴിഞ്ഞ അധ്യായന വര്‍ഷം മുറ്റം ടൈല്‍ വിരിക്കുന്നതിനും പെയിന്‍റിങ്ങിനുമായി ഒന്നര ലക്ഷത്തോളം രൂപ ചെലവഴിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.