അടച്ചുപൂട്ടലിന്‍െറ വക്കില്‍നിന്ന് ഗ്രാമീണര്‍ കരകയറ്റിയ സ്കൂള്‍ പഴയ പ്രതാപത്തിലേക്ക് തിരികെയത്തെുന്നു

ആലുവ: അടച്ച് പൂട്ടലിന്‍െറ വക്കില്‍നിന്ന് ഗ്രാമീണര്‍ കരകയറ്റിയ തുരുത്ത് സ്കൂള്‍ പഴയ പ്രതാപത്തിലേക്ക് തിരികെ നടക്കുന്നു. ഒരു ഗ്രാമത്തിനാകെ അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ തുരുത്ത് ഗവ. കെ.വൈ.എല്‍.പി സ്കൂളാണ് നാട്ടുകാരുടെ ഒത്തൊരുമയില്‍ കരകയറിയത്. ഏതാനും വര്‍ഷങ്ങളായി സ്കൂളിന്‍െറ അവസ്ഥ മോശമായിരുന്നു. വിദ്യാര്‍ഥികള്‍ കുറഞ്ഞിരുന്നു. അടിസ്ഥാന സൗകര്യങ്ങളും കുറവായിരുന്നു. അപകടം മനസ്സിലാക്കിയ ഗ്രാമീണര്‍ സ്വന്തം നാട്ടിലെ വിദ്യാലയത്തിന്‍െറ ദുരവസ്ഥ മാറ്റിയെടുക്കാന്‍ ഒത്തുചേര്‍ന്നപ്പോള്‍ അടച്ചുപൂട്ടലിന്‍െറ വക്കിലത്തെിയ സ്കൂളിന് പുനര്‍ജനി ലഭിക്കുകയായിരുന്നു . നൂറ്റാണ്ടിന്‍െറ തലയെടുപ്പുള്ള സ്കൂളാണ് വികസന പാതയിലേക്ക് കടന്നുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ സ്കൂള്‍ നിലവില്‍ പുരോഗതിയുടെ പാതയില്‍ തന്നെയാണ്. ഗ്രാമീണര്‍ ആഞ്ഞുശ്രമിച്ചപ്പോള്‍ കഴിഞ്ഞ തവണ സ്കൂളിലെ വിദ്യാര്‍ഥികളുടെ എണ്ണം 24 ആക്കാനായി. ഇക്കുറി ഇതുവരെ 29 കുട്ടികളാണുള്ളത്. ഒന്നാം ക്ളാസില്‍ കഴിഞ്ഞ വര്‍ഷം നാല് കുട്ടികള്‍ എത്തിയപ്പോള്‍ ഇക്കുറി ഇതുവരെ ആറ് കുട്ടികളായിട്ടുണ്ട്. ആദ്യ ദിവസമായ ഇന്ന് കുറച്ച് കുട്ടികള്‍ കൂടി എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ചുറ്റുവട്ടത്തുള്ള സ്വകാര്യ സ്കൂളുകളോട് മത്സരിച്ചാണ് ഇത്രയെങ്കിലും നേട്ടമുണ്ടാക്കാന്‍ സ്കൂള്‍ അധികൃതര്‍ക്കും സ്കൂളിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടെയുള്ള നാട്ടുകാര്‍ക്കും സാധിച്ചത്. പഞ്ചായത്തിന്‍െറ സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹായത്താല്‍ സ്കൂള്‍ മുന്നോട്ടു സഞ്ചരിക്കുകയാണ്. സി.ബി.എസ്.ഇ, ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ തള്ളിക്കയറ്റത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് സംഭവിച്ച നിലനില്‍പ്പിന്‍െറ പ്രശ്നം ഈ എല്‍.പി സ്കൂളിനെയും ബാധിക്കുകയായിരുന്നു. വിദ്യാര്‍ഥികളെ സ്കൂളിലേക്ക് ആകര്‍ഷിക്കുന്നതിന് മെച്ചപ്പെട്ട പഠന നിലവാരം ഉറപ്പാക്കുന്നതിന് സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റിയും അധ്യാപകരും നാട്ടിലെ വിവിധ സംഘടനകളും പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. നാട്ടിലെ വിദ്യാര്‍ഥികളെ സ്കൂളിലത്തെിക്കുകയെന്ന വലിയൊരു ലക്ഷ്യം യാഥാര്‍ഥ്യമാക്കാനായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഒന്നടങ്കം കഠിനപ്രയത്നം നടത്തുകയാണ്. ഉച്ചഭക്ഷണം, വാഹന സൗകര്യം, സൗജന്യ പഠനോപകരണങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാട്ടിലെ സാമൂഹിക രാഷ്ട്രീയ സംഘടനകളും വ്യക്തികളും ഇതിന് വേണ്ട സഹായങ്ങള്‍ ചെയ്യുന്നുണ്ട്. തുരുത്ത് റോട്ടറി ഗ്രാമദളം ഏതാനും വര്‍ഷങ്ങളായി വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പഠനോപകരണങ്ങളും പാഠ പുസ്തകങ്ങളും നല്‍കി വരുന്നു. മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ പ്രധാനാധ്യാപകന്‍െറ നേതൃത്വത്തില്‍ അധ്യാപകരെല്ലാം ശ്രമിക്കുന്നുണ്ട്. സ്കൂളിന്‍െറ ചരിത്രത്തിന് തുരുത്ത് ഗ്രാമത്തിന്‍െറ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ഈ സ്കൂള്‍ ഗ്രാമത്തിന്‍െറ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. ഗ്രാമത്തിന്‍െറ സര്‍വതോന്മുഖമായ വികസനത്തിനും വളര്‍ച്ചക്കും സ്കൂള്‍ നല്‍കിയ പങ്ക് വലുതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.