നവാഗതരെ വരവേല്‍ക്കാന്‍ സ്കൂളുകള്‍; എങ്ങും പഠനോപകരണവിതരണം

പറവൂര്‍: ഉപജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ്-അണ്‍എയ്ഡഡ് സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങള്‍ നവാഗതരെ സ്വീകരിക്കാന്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ സ്കൂള്‍ മാനേജ്മെന്‍റും പി.ടി.എ കമ്മിറ്റികളും വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. ചെണ്ടമേളം, താലപ്പൊലി, ബാന്‍ഡ് തുടങ്ങിയ അകമ്പടിയോടെ നവാഗതരെ സ്വീകരിക്കും. പറവൂര്‍ ബോയ്സ് ഹൈസ്കൂള്‍, ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി, ടൗണ്‍ എല്‍.പി സ്കൂള്‍, കെടാമംഗലം ഗവ. എല്‍.പി, പെരുമ്പടന്ന ഗവ. എല്‍.പി, സെന്‍റ് ജര്‍മയിന്‍സ് യു.പി സ്കൂള്‍, പറവൂര്‍ എല്‍.പി.ജി.എസ് എന്നിവിടങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. നിരവധി സഥാപനങ്ങളും സംഘടനകളും പഠനോപകരണ വിതരണം ചെയ്യുന്ന തിരക്കിലാണ്. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ നിര്‍ധനരായ 250ല്‍പരം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠനോപകരണങ്ങള്‍ നല്‍കി. നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. അസോ. ജില്ലാ ജന. സെക്രട്ടറി ടി.സി. റഫീഖ് മുഖ്യപ്രഭാഷണം നടത്തി. യൂനിറ്റ് പ്രസിഡന്‍റ് വി.എ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ ജെസി രാജു, അസോ. ജില്ലാ പ്രസിഡന്‍റ് ഇ.എം. മാണി, കൗണ്‍സിലര്‍മാരായ പ്രദീപ് തോപ്പില്‍, കെ.എ. വിദ്യാനന്ദന്‍, വി.എ. പ്രഭാവതി, കെ. സുധാകരന്‍പിള്ള, അസോ. നേതാക്കളായ ടി.വി. മനോഹരന്‍, എം.എം. റഷീദ്, വി.എ. അലി, എന്‍.എ. അബ്ദുസ്സമദ് എന്നിവര്‍ സംസാരിച്ചു. തത്തപ്പിള്ളി ശ്രീനാരായണ വായനശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന പഠനോപകരണ വിതരണം ലൈബ്രറി കൗണ്‍സില്‍ താലൂക്ക് വൈസ് പ്രസിഡന്‍റ് പി.ഡി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്‍റ് പി.എസ്. ശശി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങളായ സി.കെ. അനില്‍കുമാര്‍, പി.എന്‍. സന്തോഷ്, ശ്രീദേവി പ്രദീപ് എന്നിവര്‍ സംസാരിച്ചു. നിര്‍മാണ സമുദായസഭ തത്തപ്പിള്ളി ശാഖയുടെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ പുരസ്കാരങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. കെ.എം.എസ്.എസ് ജില്ലാ സെക്രട്ടറി ടി.സി. ബാബു ഉദ്ഘാടനം ചെയ്തു. പി.വി. ബാലന്‍ അധ്യക്ഷത വഹിച്ചു. ടി.എസ്. ശിവരാമന്‍, സിമി ഹരിദാസ്, ടി.സി. ബാലകൃഷ്ണന്‍, എ.എ. പ്രസാദ്, പി.എസ്. സുനില്‍ എന്നിവര്‍ സംസാരിച്ചു. ബാലവേദി കരീപറമ്പ് യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പഠനോപകരണ വിതരണം കെ.പി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ടി.എ. ബഷീര്‍ അധ്യക്ഷത വഹിച്ചു. പറവൂര്‍ വെസ്റ്റ് സഹ. ബാങ്ക് നടത്തിയ പഠനോപകരണങ്ങളുടെ വിതരണം ബാങ്ക് പ്രസിഡന്‍റ് എം.ജെ. രാജു ഉദ്ഘാടനം ചെയ്തു. വി.എസ്. ജോയ് അധ്യക്ഷത വഹിച്ചു. നായരമ്പലം നെസ്റ്റ് റെസിഡന്‍റ്സ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ പഠനോപകരണ വിതരണം നടത്തി. കൊച്ചി യൂനിവേഴ്സിറ്റിയിലെ ഫോട്ടോണിക്സ് വിഭാഗം തലവന്‍ ഡോ. കൈലാസനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് എന്‍.എ. ജെയിന്‍ അധ്യക്ഷത വഹിച്ചു. ജോയ് നായരമ്പലം ക്ളാസെടുത്തു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ സോണിയ ആന്‍ഡ്രൂസിനെ ചടങ്ങില്‍ അഭിനന്ദിച്ചു.സെക്രട്ടറി എന്‍.ജി. രതീഷ് സ്വാഗതവും ജോ. സെക്രട്ടറി കെ.പി. ബുഷി നന്ദിയും പറഞ്ഞു. ചെറായി ചിരിയപ്പെണ്ണ് മൈതാനം ശ്രീനാരായണ ഗുരുദേവ മണ്ഡപത്തിന്‍െറ ആഭിമുഖ്യത്തില്‍ സൗജന്യ പഠനോപകരണ വിതരണം നടന്നു. കെ.ആര്‍.ജോഷി പഠനോപകരണ വിതരണം നടത്തി. പി.കെ. അയ്യപ്പന്‍കുട്ടി, സുജാത ടീച്ചര്‍, ഗീത സുരേഷ്, എം.കെ.പ്രതാപന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.