കവാടം പിടിവിടാതെ സംഘടനകള്‍

ആലുവ: ജനസാന്ദ്രതയേറിയ നഗരത്തിലെ റെയില്‍വേ സ്റ്റേഷനില്‍ പടിഞ്ഞാറന്‍ കവാടം സ്ഥാപിക്കണമെന്നും സിമന്‍റ് ഗുഡ്സ് ഷെഡ് മാറ്റി സ്ഥാപിക്കണമെന്നുമുള്ള ആവശ്യം ശക്തമാകുന്നു. ഈ ആവശ്യമുന്നയിച്ച് നിരവധി സംഘടനകള്‍ രംഗത്തത്തെിയിട്ടുണ്ട്. നഗരത്തിന്‍െറ സമഗ്ര വികസനത്തിന് പടിഞ്ഞാറന്‍ കവാടം അനിവാര്യമാണ്. ഇതിന് പ്രധാന തടസ്സമായും നഗരത്തിന് തലവേദനയായും നിലകൊള്ളുന്ന ഗുഡ്സ് ഷെഡ് മാറ്റി സ്ഥാപിക്കണമെന്ന് നാളുകളായി ആവശ്യമുയരുന്നുണ്ട്. ഇതിനുവേണ്ടി പരിസരവാസികളും റെസിഡന്‍റ്സ് അസോസിയേഷനുകളും വര്‍ഷങ്ങളായി രംഗത്തുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയും വിവിധ സമരങ്ങള്‍ നടത്തിയും പോരാട്ടം തുടരുന്നവര്‍ക്ക് പിന്തുണയുമായി ഇപ്പോള്‍ കൂടുതല്‍ സംഘടനകള്‍ രംഗത്തത്തെി. പടിഞ്ഞാറന്‍ കവാടത്തിന്‍െറ ആവശ്യകതയും ഗുഡ്സ് ഷെഡ് മൂലം നഗരത്തിലുണ്ടാകുന്ന ദുരിതങ്ങളും മനസ്സിലാക്കിയാണ് സംഘടനകള്‍ ഈ വിഷയം ഏറ്റെടുത്തിട്ടുള്ളത്. നഗരത്തിന്‍െറ ഏറെ നാളുകളായ സ്വപ്നം യാഥാര്‍ഥ്യമാകാന്‍ സാധ്യത തെളിഞ്ഞിരിക്കെ, അധികൃതരുടെ അനുകൂല നിലപാട് അട്ടിമറിക്കാന്‍ തൊഴിലാളികളെ മുന്നില്‍ നിര്‍ത്തി ഒരുവിഭാഗം രാഷ്ട്രീയക്കാരും യൂനിയന്‍ നേതാക്കളും ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതുകൂടി മനസിലാക്കിയാണ് ഇതിനെതിരായി രാഷ്ട്രീയ കക്ഷികളടക്കമുള്ളവര്‍ ശക്തമായി രംഗത്തിറങ്ങിയിരിക്കുന്നത്. സി.പി.ഐ, ബി.ജെ.പി കക്ഷികള്‍ ഗുഡ്സ് ഷെഡ് മാറ്റി സ്ഥാപിച്ചിട്ടായാലും പടിഞ്ഞാറന്‍ കവാടം യാഥാര്‍ഥ്യമാക്കണമെന്ന നിലപാടിലാണുള്ളത്. ഈ ആവശ്യമുന്നയിച്ച് സി.പി.ഐ കഴിഞ്ഞ ദിവസം റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു. സിമന്‍റ് ഗുഡ്സ് ഷെഡ് ഉടന്‍ മാറ്റി സ്ഥാപിക്കണമെന്ന് ആലുവ പരിസ്ഥിതി സംരക്ഷണ സംഘം ആവശ്യപ്പെട്ടു. ഗുഡ്സ് ഷെഡ് നിലനിര്‍ത്തിക്കൊണ്ട് പടിഞ്ഞാറന്‍ കവാടം സ്ഥാപിക്കാമെന്ന തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ആയിരങ്ങളാണ് ഗുസ്സ് ഷെഡ് കേന്ദ്രീകരിച്ച് വിദ്യാഭ്യാസത്തിനും ജോലിക്കുമായി നിത്യേനയത്തെുന്നത്. സിമന്‍റ് കൈകാര്യം ചെയ്യുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുന്നുണ്ടെന്നും പരിസ്ഥിതി സംരക്ഷണ സംഘം ആരോപിച്ചു. പടിഞ്ഞാറന്‍ കവാടം സ്ഥാപിക്കുന്നത് സംബന്ധിച്ച് ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ സ്ഥലം സന്ദര്‍ശിക്കാനും മറ്റുള്ളവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. റെയില്‍വേ ഗുഡ്സ് ഷെഡ് കൊണ്ട് നഗരത്തിന് ഒരു ഗുണവുമില്ളെന്ന് മാത്രമല്ല ഒട്ടേറെ ദോഷങ്ങള്‍ നഗരത്തിനും പൊതുജനങ്ങള്‍ക്കുമുണ്ട്. എന്നിട്ടും ഗുഡ്സ് ഷെഡ് ഇവിടെനിന്ന് മാറ്റാത്തത് ചില രാഷ്ട്രീയ ഇടപെടലുകള്‍ മൂലവും യൂനിയന്‍ നേതാക്കളുടെ സമ്മര്‍ദവും മൂലമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഗുഡ്സ് ഷെഡ് പ്രവര്‍ത്തനം മൂലം സിവില്‍ സ്റ്റേഷന്‍ റോഡിലും ബാങ്ക് കവലയിലും ദുരിതമാണ്. സിവില്‍ സ്റ്റേഷനില്‍ നിരവധി സര്‍ക്കാര്‍ ഓഫിസുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെ എക്സൈസ് വിഭാഗത്തിന്‍െറ നിരവധി ഓഫിസുകള്‍, മുന്‍സിപ്പല്‍ ലൈബ്രറി തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും ഈ റോഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥാപനങ്ങള്‍ക്കും അവിടെയുള്ള ജീവനക്കാര്‍ക്കും നിത്യേന ഓരോ ആവശ്യങ്ങള്‍ക്ക് വന്നുപോകുന്നവര്‍ക്കും സിമന്‍റ് പൊടിയടക്കമുള്ള പൊടിശല്യം ദുരിതമാവുകയാണ്. വിദ്യാര്‍ഥികളടക്കമുള്ള ആയിരങ്ങള്‍ ഒപ്പിട്ട പരാതി ഇതിനിടെ മനുഷ്യാവകാശ കമീഷന് നല്‍കിയിരുന്നു. ഇതത്തേുടര്‍ന്ന് കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശി റെയില്‍വേ അധികൃതരില്‍നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.