ബാഗില്‍നിന്ന് പണം കവരുന്നതിനിടെ ഫോണ്‍ ബെല്ലടിച്ചു; മോഷ്ടാക്കള്‍ കുടുങ്ങി

അങ്കമാലി: ബസ്യാത്രക്കാരിയുടെ ബാഗില്‍നിന്ന് പണം കവരാന്‍ ശ്രമിക്കുന്നതിനിടെ മൊബൈല്‍ഫോണ്‍ റിങ് ചെയ്തത് മോഷ്ടാക്കളെ കുടുക്കി. തമിഴ്നാട് പൊള്ളാച്ചി മാരിയമ്മന്‍കോവില്‍ തെരുവില്‍ സ്വദേശിനികളായ ധനമ്മ (21), ചന്ദനമണി (20) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച പെരുമ്പാവൂരില്‍നിന്ന് തൃശൂര്‍ക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരി തൃശൂര്‍ വേളൂക്കര നടവരമ്പ് കൊറ്റംകുളം വീട്ടില്‍ സുരേഷിന്‍െറ ഭാര്യ ഷിജിയുടെ ബാഗില്‍നിന്നാണ് പണം കവരാന്‍ ശ്രമിച്ചത്. ബസില്‍ കയറിയപ്പോള്‍ മുതല്‍ ഷിജിയുടെ ഇരുവശവും നിന്ന് നാടോടികള്‍ ശല്യം ചെയ്തിരുന്നെങ്കിലും ബസിലെ തിരക്കുമൂലം ശ്രദ്ധിച്ചില്ല. ബസ് കാലടി മറ്റൂര്‍ ഭാഗത്തത്തെിയപ്പോഴാണ് പണം കവരാന്‍ ശ്രമം നടന്നത്. ബാഗിന്‍െറ സിബ് തുറന്ന് പണമടങ്ങിയ പഴ്സ് എടുക്കുന്നതിനിടെയാണ് ഭര്‍ത്താവ് സുരേഷിന്‍െറ ഫോണ്‍ വന്നത്. ഫോണ്‍ എടുക്കാന്‍ തിരിഞ്ഞപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ഒച്ചവെച്ച് കണ്ടക്ടറെ വിവരം അറിയിക്കുകയായിരുന്നു. അതോടെ ബസ് റോഡരികില്‍ നിര്‍ത്തി. പ്രതികള്‍ ബസില്‍നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാരുടെ സഹായത്തോടെ പിടികൂടി. പ്രിന്‍സിപ്പല്‍ എസ്.ഐ പി.എച്ച്. സമീഷിന്‍െറ നേതൃത്വത്തില്‍ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സിന്ധു, ദിവ്യ എന്നിവര്‍ ചേര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. ഓണത്തോടനുബന്ധിച്ച് മോഷണത്തിനായി നിരവധി നാടോടികള്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം അങ്കമാലിയില്‍നിന്ന് സമാനരീതിയില്‍ ബസ് യാത്രക്കാരിയുടെ ബാഗില്‍നിന്ന് പണം കവരാന്‍ ശ്രമിക്കുന്നതിനിടെ മധുര സ്വദേശിനിയായ അലമേലുവെന്ന നാടോടിസ്ത്രീ പിടിയിലായിരുന്നു. പ്രതികളെ ആലുവ കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.