സ്റ്റാര്‍ട്ടാകാത്ത വാഹനവുമായി പട്ടിമറ്റം ഫയര്‍ സ്റ്റേഷന്‍

പട്ടിമറ്റം: പട്ടിമറ്റം ഫയര്‍ സ്റ്റേഷനില്‍ അത്യാവശ്യമായി കാള്‍ എത്തിയാല്‍ ജീവനക്കാര്‍ കഷ്ടപ്പെടും. കാരണം ഫയര്‍ എന്‍ജിന്‍ സ്റ്റാര്‍ട്ടാകാന്‍ തള്ളണം. സെല്‍ഫ് എടുക്കാത്ത വാഹനമാണ് നിലവിലുള്ളത്. ഒട്ടേറെ അറ്റകുറ്റപ്പണി നടത്തി ജീവനക്കാരുടെ സ്വന്തം റിസ്ക്കിലാണ് ഇപ്പോള്‍ വാഹനം ഓടുന്നത്. ഫയര്‍ സ്റ്റേഷന്‍ ആരംഭിച്ച് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പുതിയ വാഹനം ലഭ്യമായില്ല. സുല്‍ത്താന്‍ബത്തേരി സ്റ്റേഷനില്‍ ഓടിയിരുന്ന വാഹനമാണ് ഇവിടെയുള്ളത്. ഗാരേജ് സംവിധാനം ഇല്ലാത്ത പല ഫയര്‍ സ്റ്റേഷനും പുതിയ വാഹനം നല്‍കിയെങ്കിലും സംവിധാനം ഉള്ള പട്ടിമറ്റത്തിന് ഇതുവരെ വാഹനം അനുവദിച്ചിട്ടില്ല. ഇതേതുടര്‍ന്ന് ഒട്ടേറെ പരാതി നല്‍കിയങ്കിലും നടപടി ഉണ്ടായില്ല. രക്ഷാപ്രവര്‍ത്തനത്തിനുവേണ്ട അവശ്യ ഉപകരണങ്ങളും ലഭ്യമല്ല. ടോര്‍ച്ച്, ഹെഡ്ലൈറ്റ്, കട്ടര്‍ എന്നിവ ലഭ്യമല്ല. ജീവനക്കാരുടെ എണ്ണവും കുറവാണ്. 70 സെന്‍റ് സ്ഥലവും രണ്ടുനില കെട്ടിടവും ആറ് ഫയര്‍ എന്‍ജിനുകള്‍ പാര്‍ക്ക് ചെയ്യാവുന്ന സൗകര്യവും ഇവിടെയുണ്ട്. പട്ടിമറ്റം, പള്ളിക്കര, കിഴക്കമ്പലം, പുക്കാട്ടുപടി, ചേലക്കുളം, കാവുങ്ങപറമ്പ്, കുമ്മനോട്, പഴന്തോട്ടം തുടങ്ങിയ പ്രദേശങ്ങള്‍ ഈ സ്റ്റേഷന്‍ പരിധിയിലാണ്. വ്യവസായ സ്ഥാപനങ്ങളും കച്ചവട സ്ഥാപനങ്ങളും പ്രദേശത്തുണ്ട്. നാലുമാസത്തിനുള്ളില്‍ നൂറോളം കേസാണ് പട്ടിമറ്റം ഫയര്‍ സ്റ്റേഷനിലത്തെിയത്. ഇതില്‍ അധികവും തീപിടിത്തവുമായി ബന്ധപ്പെട്ടതാണ്. മൂവാറ്റുപുഴ, പെരുമ്പാവൂര്‍ സ്റ്റേഷനുകളില്‍ പുതിയ ഫയര്‍ എന്‍ജിന്‍ അനുവദിച്ചെങ്കിലും പട്ടിമറ്റത്തിനുമാത്രം ലഭിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.