ആലുവ: നഗരത്തെ പരിഭ്രാന്തിയിലാക്കി കെ.എസ്.ആര്‍.ടി.സി ബസില്‍നിന്ന് തീയും പുകയും. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ സമയോജിതമായ ഇടപെടലില്‍ ദുരന്തമൊഴിവായി. ബുധനാഴ്ച വൈകുന്നേരം ഏഴരയോടെ ആലുവ ബൈപ്പാസ് കവലയിലാണു സംഭവം. വരാപ്പുഴയില്‍നിന്ന് ആലുവയിലേക്ക് വരുകയായിരുന്ന ആലുവ ഡിപ്പോയിലെ ബസിലാണ് അപകടമുണ്ടായത്. ദേശീയപാതയില്‍ പറവൂര്‍ കവല ഭാഗത്തുവെച്ച് കരിയുന്ന മണം വന്നിരുന്നു. എന്നാല്‍, പരിശോധനയില്‍ ഒന്നും കണ്ടത്തൊത്തതിനാല്‍ യാത്ര തുടര്‍ന്നു. കുറച്ച് ദൂരം മാറി ബൈപ്പാസ് കവലയിലത്തെിയപ്പോള്‍ എന്‍ജിന്‍ ഭാഗത്തുനിന്നും പുകയും തീയും ഉയരുകയായിരുന്നു. ഇതോടെ, യാത്രക്കാര്‍ പുറത്തേക്കിറങ്ങി. ഉടന്‍ ഫയര്‍ഫോഴ്സില്‍ ഡ്രൈവര്‍ വിവരം അറിയിക്കുകയായിരുന്നു. ഉടനെ കുതിച്ചത്തെിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തീയണക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകമുപയോഗിച്ച് തീ അണക്കുകയായിരുന്നു. ബാറ്ററിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലീഡിങ് ഫയര്‍മാന്‍ വി.എസ്.സുകുമാരന്‍, ഫയര്‍മാന്മാരായ വി.വൈ.ഷമീര്‍, പി.കെ.പ്രസാദ്, രാഹുല്‍, ശിവപ്രസാദ്, ¥്രെഡവര്‍ അനുരാജ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.