പറവൂര്‍: പറവൂര്‍ മേഖലയില്‍ പാചക വാതക സിലിണ്ടറുകള്‍ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതായി പരാതി. ടൗണിലും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലുമാണ് സിലിണ്ടറുകള്‍ക്ക് ക്ഷാമം നേരിടുന്നത്. മിക്ക ഉപഭോക്താക്കള്‍ക്കും ഒരു മാസത്തിലധികം സിലിണ്ടറിനായി കാത്തിരിക്കേണ്ട അവസ്ഥയാണ്. കോട്ടുവള്ളി, കൈതാരം, ഘണ്ടാകര്‍ണവെളി തുടങ്ങിയ സ്ഥലങ്ങളിലും ടൗണിലെ ഉള്‍പ്രദേശങ്ങളിലുമാണ് സിലിണ്ടറുകളുടെ വിതരണം വൈകുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ബുക് ചെയ്താല്‍ 72 മണിക്കൂറിനകം പാചക വാതക സിലണ്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യണമെന്നാണ് ഏജന്‍സികളോട് പെട്രോളിയം കമ്പനികള്‍ നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍, മിക്കവാറും ഏജന്‍സികളില്‍ 45 ദിവസം വരെയും കാത്തിരുന്നാലെ സിലിണ്ടര്‍ ലഭിക്കൂ.ഇത് ചോദ്യം ചെയ്താല്‍ ക്ഷാമം ഉള്ളതിനാലാണ് യഥാസമയം ലഭിക്കാത്തതെന്നാണ് മറുപടി. മിക്കവാറും ഏജന്‍സികള്‍ മറിച്ച് വില്‍പന നടത്തുകയോ പൂഴ്ത്തി വെക്കുകയോ ചെയ്യുകയാണ്. ഏജന്‍സികളില്‍ പരിശോധന നടത്താന്‍ അധികാരമുള്ള താലൂക്ക് സപൈ്ള ഓഫിസര്‍ അടക്കമുള്ളവര്‍ ഇതിന് തയാറാകാത്ത സ്ഥിതിയാണ്. പരിശോധന നടത്തിയാല്‍ കൃത്രിമ ക്ഷാമമുണ്ടാക്കുന്ന ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയും. ആരെങ്കിലും പരാതി കൊടുത്താല്‍ മാത്രമാണ് അധികൃതര്‍ പരിശോധന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.